കോവിഡ് പ്രതിരോധ മരുന്ന് ടാക്‌സി ജീവനക്കാര്‍ക്കും ലഭ്യമാക്കണം
മലപ്പുറം : കോവിഡ് പടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ടാക്്‌സി ജീവനക്കാര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗ്ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍, മലപ്പുറം ആര്‍ ടി ഒ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. കോവിഡ് മഹാമാരിയില്‍ വളരെയധികം ജനങ്ങളുമായി ഇടപഴകുന്ന ഒരുമേഖലയാണ് ടാക്‌സി മേഖല. എല്ലാവിധ വാഹനങ്ങളും മോട്ടോര്‍വെഹിക്കിള്‍ വിഭാഗം ആവശ്യപ്പെടുന്നതിനനുസരിച് വാഹനങ്ങള്‍ നല്‍കാറുണ്ട്. ഇപ്പോള്‍ത്തന്നെ കോവിഡ് പോസിറ്റിവ് രോഗികളെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് അധികൃതര്‍ വാഹനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ യാതൊരു എതിര്‍പ്പുമില്ലാതെയാണ് വാഹനങ്ങള്‍ വിട്ടു നല്‍കുന്നത്.എന്നാല്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കോവിഡ് സുരക്ഷ ലഭിക്കുന്നുമില്ല. ഇതിന് പരിഹാരം കണ്ടെത്താനാണ് കോവിഡ് വാക്‌സിന്‍ മുന്‍ഗണനാ ക്രമത്തില്‍ ടാക്‌സി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും നല്‍കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റി നിവേദനം നല്‍കിയത്.