ഹയർ സെക്കണ്ടി മൂല്യനിർണ്ണയ ക്യാമ്പിൽ കൈത്താങ്ങായി അധ്യാപകർ 

തിരൂർ: ഗവ:ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഇന്നാരംഭിച്ച ഹയർ സെക്കണ്ടറി രണ്ടാം വർഷ മൂല്യനിർണ്ണയ ക്യാമ്പിൽ കോവിഡ് പ്രതിരോധത്തിനായി എയ്ഡഡ് ഹയർ സെക്കണ്ടറി സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ (എ.എച്ച്.എസ്.ടി.എ) ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനം ആരംഭിച്ചു.

ക്യാമ്പിന് ആവശ്യമായ മാസ്ക്ക്, സാനി ട്ടൈ സർ, കൈയ്യുറകൾ , എന്നിവ വിതരണം ചെയ്തു.

ഹെൽപ്പ് ഡെസ്ക്കിന്റെ ഉദ്ഘാടനം ക്യാമ്പ് കോ-ഓഡിനേറ്റർ ഒ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ.സി.അജിത്ത് കുമാർ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എ.പി.അബ്ദുൾ നാസർ, അക്കാഡമിക്ക് കൗൺസിൽ കൺവീനർ മനോജ് ജോസ്, ഏ.സി പ്രവീൺ, കുത്തുബുദ്ധീൻ, ഷെരീഫ്, ത്വയിബ്, ഏ .സ് ധന്യ, പി.സിമി, എന്നിവർ സംസാരിച്ചു.