Main Banner

മുസ്ലിം ലീഗ് എന്ത് പറയുന്നോ അത് തന്നെയാണ് എന്റെയും നിലപാട്; ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക ലക്ഷ്യത്തിന് എതിരാണ്, എം സി മായിൻ ഹാജി

കോഴിക്കോട്: വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് നിയുക്ത വഖഫ് ബോർഡ് ചെയർമാൻ എംസി മായിൻ ഹാജി . മുസ്ലിംലീഗ് പാർട്ടിയുടെ നിലപാട് തന്നെയാണ് തന്റേത്. 1999 ലാണ് ആദ്യമായി ബോർഡ് അംഗമാകുന്നത് ഇപ്പോൾ 18 വർഷമായി അന്ന് എൽഡിഎഫ് സർക്കാരിന്റെ പാലോളി മുഹമ്മദ് ആയിരുന്നു ബോർഡിൻറെ മന്ത്രി. ഇടതു ഭരണ കാലത്തും ജമാഅത് ഇസ്ലാമി അംഗങ്ങൾ വഖ്‌ഫ് ബോർഡിൽ അംഗങ്ങൾ ആയിട്ടുണ്ട്. എൽഡിഎഫിന് അന്ന് അങ്ങിനെ അംഗമാക്കാമെങ്കിൽ മറ്റുള്ളവർക്കും അത് തന്നെ ചെയ്യാമെന്നാണ് തന്റെയും നിലപാട് മായിൻ ഹാജി പറഞ്ഞു.

1 st paragraph

അമുസ്ലിം അംഗങ്ങളെ നിയമിക്കേണ്ടത് സംബന്ധിച്ച് നിയമം ഉണ്ട്.നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. നോമിനേഷന്റെ അധികാരി താനോ വഖഫ് ബോർഡോ അല്ല. വഖഫ് ബോർഡിൻറെ ചെയർമാനായിട്ടാണ് താൻ നിയമിതനായത്. അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സംബന്ധിച്ച് ലീഗിന്റെ നിലപാട് മെമ്പർമാർ പാർലമെന്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി ഇതിന്റെ പേരിൽ സുപ്രീംകോടതിയിൽ കേസ് വരെ കൊടുത്തു. നിയമപ്രകാരം വഖഫായ എല്ലാ ഭൂമികളും സംരക്ഷിക്കപ്പെടും അദ്ദേഹം വ്യക്തമാക്കി.