ഇന്ധനവില വര്‍ദ്ധനവ്: പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി

 മലപ്പുറം. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ പ്രതീകാത്മകമായി തൂങ്ങിമരണം നടത്തി പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും അമിത സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുകയാണ്. പെട്രോള്‍ 100രൂപ പിന്നിട്ടു.

കെ ടി യു സി ജേക്കബ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ സമരത്തില്‍ നിന്നും

ഒരു വര്‍ഷത്തില്‍ 45 തവണ ഇന്ധന വില വര്‍ദ്ധിച്ചു. വിലവര്‍ദ്ധനവ് സ്വാഭാവികമായും സകല മേഖലയിലും വിലക്കയറ്റത്തിലേക്ക് നയിക്കും എന്നതില്‍ സംശയമില്ല. ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കെ ടി യു സി ജേക്കബ് ജില്ലാ പ്രസിഡന്റ് അക്ബര്‍ മീനായി ഉദ്ഘാടനത്തില്‍ പറഞ്ഞു. മനോജ് പൂവഞ്ചേരി അധ്യക്ഷതവഹിച്ചു. ഷബീര്‍ പി സി, ഹഫ്‌സത്ത് വള്ളിക്കാപ്പറ്റ ജാസ്മിന്‍ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി