കോവിഡ്: രോഗികള്‍ കുറയുന്നു, മരണം കൂടി; ഇന്നലെ മരിച്ചത് 4002 പേര്‍.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 719 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് ഐ.എം.എ വ്യക്തമാക്കി. ബിഹാറില്‍ മാത്രം 111 പേരാണ് മരിച്ചത്. കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി.

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്പോള്‍ മരണം കുതിച്ചുയരുന്നു. ഇന്നലെ 84,332 പേര്‍ രോഗബാധിതരായപ്പോള്‍ 4,002 പേര്‍ മരണമടഞ്ഞു. 70 ദിവസത്തെ ഏറ്റവും കുറഞ്ഞ രോഗികളുടെ എണ്ണമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 1,21,311 പേര്‍ ഇന്നലെ രോഗമുക്തരായി.

ആകെ 2,93,59,155 പേര്‍ക്ക് കോവിഡ് വന്നു. 2,79,11,384 പേര്‍ രോഗമുക്തരായി. 3,67,081 പേര്‍ ഇതുവരെ മരണമടഞ്ഞു. നിലവില്‍ 10,80,690 പേരാണ് ചികിത്സയിലുള്ളത്. 24,96,00,304 ഡോസ് വാക്‌സിനേഷന്‍ നടന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം, കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 719 ഡോക്ടര്‍മാര്‍ മരിച്ചുവെന്ന് ഐ.എം.എ വ്യക്തമാക്കി. ബിഹാറില്‍ മാത്രം 111 പേരാണ് മരിച്ചത്. കേരളത്തില്‍ 24 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടമായി. ബിഹാര്‍ കഴിഞ്ഞാല്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ മരണം -109 പേര്‍. ഉത്തര്‍പ്രദേശ് (79), പശ്ചിമ ബംഗാള്‍ (63), രാജസ്ഥന്‍ (43), ജാര്‍ഖണ്ഡ് (39), ഗുജറാത്ത് (37), ആന്ധ്രാപ്രദേശ് (35), തെലങ്കാന (36), തമിഴ്‌നാട് (32), ഒഷീഡ (28), മഹാരാഷ്ട്ര (23) എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരണപ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍.