മലപ്പുറം ജില്ലയോട് വികസന കാര്യങ്ങളിലെ അവഗണന; മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും ഇ. മെയില്‍ സന്ദേശമയച്ചു.

മലപ്പുറം: മലപ്പുറം ജില്ലയോട് വികസന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനവും, അവഗണനയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, പി. ഉബൈദുല്ല എം. എല്‍. എ. യും കേരള മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും ഇ. മെയില്‍ സന്ദേശമയച്ചു.