തിരൂർ ജില്ലാ ആശുപത്രിയിൽ പുതിയ ഓങ്കോളജി ബ്ലോക്കിന്റെ വർക്കുകൾ മൂന്ന് മാസത്തിനകം

തിരൂർ: ജില്ലാ ആശുപത്രി മാനേജ്‌മെന്റ്‌ കമ്മറ്റി യോഗം എം.എൽ.എ കുറുക്കോളി മൊയ്‌തീന്റെ സാന്നിദ്ധ്യത്തിൽ ചേർന്നു.

പ്രധാന തീരുമാനങ്ങൾ…

▪️പുതിയ ഓങ്കോളജി ബ്ലോക്കിന്റെ സിവിൽ വർക്കുകൾ 3 മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനിച്ചു.

▪️മെഡിക്കൽ ഗ്യാസ്‌ സപ്ലെ, സെപ്‌റ്റിക്‌ ടാങ്ക്‌ നിർമ്മാണം, ലിഫ്റ്റ്‌ നിർമ്മാണം, ഇലക്ട്രിക്‌ & പ്ലമ്പിംഗ്‌ വർക്കുകൾ, ഫയർ & സേഫ്‌റ്റി തുടങ്ങിയ പ്രവൃത്തികളുടെ കോർഡിനേഷൻ കാര്യങ്ങളും സ്റ്റാഫ്‌ നിയമനങ്ങളുടെ പ്രൊപ്പോസലുകളും സംബന്ധിച്ചും അടുത്തയാഴ്ച്ച തന്നെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് അന്തിമമാക്കാൻ തീരുമാനിച്ചു.

▪️ എം.എൽ.എ ഫണ്ട്‌ 95 ലക്ഷം ഉപയോഗിച്ച്‌ തുടങ്ങിയ ഓപറേഷൻ തിയറ്ററിന്റെ പ്രവൃത്തികൾ ജൂലൈ 20നകം പൂർത്തിയാക്കാൻ ഏജൻസിക്ക്‌ നിർദേശം നൽകി.

▪️ സ്‌ത്രീകളുടേയും കുട്ടികളുടേയും ബ്ലോക്കിന്റെ നിർമ്മാണ പ്രവൃത്തികൾ ആഗസ്റ്റ്‌ 30നകം പൂർത്തിയാക്കാൻ ഏജൻസിക്ക്‌ ( കെൽ) നിർദേശം നൽകി.

▪️ പി.എം. കെയർ ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി.

▪️ കോവിഡ്‌ മൂന്നാം തരംഗവുമായി ബന്ധപ്പെട്ട്‌ പീഡിയാട്രിക്‌ ഐ.സി.യു സെറ്റ്‌ ചെയ്യാൻ തീരുമാനിച്ചു.

▪️ കോവിഡ്‌ പശ്ചാത്തലത്തിൽ ആശുപത്രിയിൽ സെന്റ്രലൈസ്‌ഡ്‌ ഓക്‌സിജൻ പൈപ്പ്‌ലൈൻ സിസ്‌റ്റം സ്‌ഥാപിക്കാൻ തീരുമാനിച്ചു.

▪️ സീവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്‌ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ തീരുമാനിച്ചു.

▪️ ഡയാലിസിസ്‌ സെന്ററിലേക്ക്‌ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനു നടപടികൾ സ്വീകരിക്കാനും അതുവഴി കൂടുതൽ ആളുകൾക്ക്‌ സേവനം ലഭ്യമാക്കാനും തീരുമാനിച്ചു.

▪️ നിർമ്മിത അവയവകേന്ദ്രം വികസിപ്പിക്കുന്നതിനും ട്രെയിനിംഗ്‌ കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നതിനും ജില്ലാ പഞ്ചായത്തിൽ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

▪️ 2021 ഫിബ്രുവരി മുതൽ 2021 മെയ്‌ വരെയുള്ള വരവ്‌ ചിലവ്‌ കണക്കുകൾ അംഗീകരിച്ചു.

 

കുറുക്കോളി മൊയ്‌തീൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ് എം കെ റഫീഖ,

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഇസ്‌മായിൽ മൂത്തേടം, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.കെ.എം. ഷാഫി, ഫൈസൽ എടശ്ശേരി, എ.പി. സബാഹ്‌, ഇ. അഫ്‌സൽ, ശ്രീദേവി പ്രാക്കുന്ന്, സൂപ്രണ്ട്‌ ഡോ. ബേബി ലക്ഷ്‌മി, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി നാലകത്ത്‌ അബ്ദുൽ റഷീദ്‌, വെട്ടം ആലിക്കോയ, പി. സൈതലവി മാസ്റ്റർ, കീഴടത്തേൽ ഇബ്‌റാഹിം ഹാജി, അഡ്വ. നസറുള്ള, ശിവദാസൻ തുടങ്ങിയ എച്ച്‌.എം.സി. അംഗങ്ങളും ഡോക്‌ടർമാർ, വിവിധ എഞ്ചിനീയർമാർ, ഉദ്യോഗസ്‌ഥർ എന്നിവർ പങ്കെടുത്തു.