കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ
മലപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് വൃദ്ധയെ തലക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലപ്പെട്ട കുഞ്ഞിപാത്തുമ്മയുടെ അയൽവാസിയായ മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
വിദേശത്ത് ജോലി ചെയ്തിരുന്ന ഷാഫി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു വയോധിക. വൃദ്ധയില്‍ നിന്ന് പണം തട്ടാനാണ് കൊല നടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിപ്പാത്തുമ്മയെ വീടിന്റെ ഉമ്മറത്ത് തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചു താമസിക്കുന്ന ഇവരെ രാവിലെ ഏറെ നേരമായിട്ടും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ വന്നുനോക്കിയപ്പോഴാണ് സംഭവം കണ്ടത്.
അടിയേറ്റ് തലയോട്ടി പിളരുകയും തലച്ചോറില്‍ രക്തം കട്ടപിടിക്കുകയും ചെയ്തിരുന്നതായി കുഞ്ഞിപ്പാത്തുമ്മയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുണ്ടായിരുന്നു.