താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രാത്രികാലങ്ങളില്‍ ഇനി സമ്പൂര്‍ണ പ്രകാശമയം. താനൂര്‍ റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ രണ്ട് കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ സൗന്ദര്യവത്ക്കരണ നവീകരണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച തെരു വിളക്കുകള്‍ കേരള പിറവി ദിനത്തില്‍ പ്രകാശിച്ചു തുടങ്ങി. റോഡിന് നടുവിലായി ഡിവൈഡറും ട്രാഫിക് സിഗ്‌നലുകളും ഇരു വശങ്ങളിലായി ടൈല്‍ പതിച്ചും നവീകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. തെരുവു വിളക്കുകളുടെ സ്വിച്ച് ഓണ്‍ വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. താനൂര്‍ നഗര സഭ ചെയര്‍പേഴ്‌സണ്‍ സികെ സുബൈദ, കൗണ്‍സിലര്‍ പിടി ഇല്യാസ്, നഗര സഭ സെക്രട്ടറി മനോജ്, താനൂര്‍ സി.ഐ പി പ്രമോദ്, പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.