ഉള്ളാട്ടിൽ ശ്രീധരൻ സ്മാരക പാലിയേറ്റീവ് കെയറിൻ്റെ ചലഞ്ചിലേക്ക് അംഗനവാടി പ്രവർത്തകരും പങ്കാളിയായി.
തിരൂർ: പാലിയേറ്റീവ് രോഗികളുടെ ചികിൽസക്കായി ആരംഭിച്ച തലക്കാട് ഉള്ളാട്ടിൽ ശ്രീധരൻ സ്മാരക പാലിയേറ്റീവ് കെയറിൻ്റെ പാലിയേറ്റീവ് ചലഞ്ചിലേക്ക് അംഗനവാടി പ്രവർത്തകരും പങ്കാളിയായി.
സി പി ഐ എം തലക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉള്ളാട്ടിൽ ശ്രീധരൻ സ്മാരക പാലിയേറ്റീവ് കെയറിൻ്റെ പാലിയേറ്റീവ് ചലഞ്ചിലേക്കായാണ് അംഗനവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു തലക്കാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ ഫണ്ട് സ്വരൂപിച്ചത്. തുക അംഗനവാടി വർക്കേഴ്സ് ആൻറ് ഹെൽപ്പേഴ്സ് അസോസിയേഷൻ സിഐടിയു ജില്ലാ പ്രസിഡൻറ് കെ ഉഷ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ യു സൈനുദീന് കൈമാറി.ചടങ്ങിൽ സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം പി മുഹമ്മദലി, തലക്കാട് ലോക്കൽ സെക്രട്ടറി ടി ഷാജി, പഞ്ചായത്ത് അംഗം ജവഹിറ, ശ്രീജ, ലതിക, രാജു, ബഷീർ എന്നിവർ സംബന്ധിച്ചു.
പഞ്ചായത്തിലെ കിടപ്പു രോഗികളായ 300 ഓളം പേരുടെ ചികിൽസക്കും മരുന്നിനും പരിചരണത്തിനുമായി പാലിയേറ്റീവ് കെയർ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. രോഗികൾക്കായി സൗജന്യ ആംബുലൻസ് , വാട്ടർ, എയർ ബെഡുകൾ, നേഴ്സുമാരുടെ പരിചരണം അടക്കം വലിയ സാമ്പത്തിക ചിലവാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിനായാണ് പാലിയേറ്റീവ് ചലഞ്ചിലൂടെ ഫണ്ട് സ്വരൂപിക്കുന്നത്.