വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈന്റെ രാജി മഹിളാ കോണ്‍ഗ്രസ്സ് ആഘോഷിച്ചു

മലപ്പുറം : സ്ത്രീ സമൂഹത്തിന് അപമാനമായ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജോസഫൈന്‍ രാജിവെച്ചത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസ്സും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ സമരങ്ങളുടെ വിജയമാണ്. ഇടതുപക്ഷ രണ്ടാം സര്‍ക്കാറിന്റെ ഒന്നാം വിക്കറ്റാണ് ജോസഫൈന്റ രാജിയിലൂടെ നഷ്ടമായത്. പരിപാടി മഹിളാ കോണ്‍ഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്‌ന കേക്ക് മുറിച്ചു ഉല്‍ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ശഹര്‍ബാന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഗീത. സി, , ജിഷ പടിയത്ത്, സൗമിനി, ഹസ്‌ന, സ്മിത ടീച്ചര്‍, പ്രേംശീഖ ,പ്രീത എന്നിവര്‍ നേതൃത്വം നല്‍കി