Main Banner

പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി പിൻവലിക്കണം കോൺഗ്രസ് ഒപ്പുശേഖരണം

പൊന്നാനി: പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി പിൻവലിക്കണം… കോൺഗ്രസ്.. പൊന്നാനി.. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ ജനകീയ ഒപ്പുശേഖരണം നടത്തി. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, ടി വി അബ്ദുറഹ്മാൻ, അലി കാസിം, കെ സിദ്ദിഖ്, എം ഷമീം, എം സിദ്ധാർത്ഥൻ, എം എ ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധനവിനെതിരെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ഒപ്പുശേഖരണം കെപിസിസി എക്സിക്യൂട്ടിവ് മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു .
1 st paragraph