കൊവിഡ് പ്രതിസന്ധി; ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു
പാലക്കാട്: ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. വെണ്ണക്കര സ്വദേശി പൊന്നുമണിയാണ്(59) മരിച്ചത്. രണ്ട് ദിവസം മുൻപാണ് പൊന്നുമണി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കീടനാശിനി കഴിച്ച പൊന്നുമണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.കൊവിഡ് പ്രതിസന്ധിയിൽ ജോലി ഇല്ലാതായതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്.
പൊന്നുമണിയ്ക്ക് കടബാദ്ധ്യത ഉണ്ടായിരുന്നുവെന്ന് മകൻ സുധിലേഷ് പറഞ്ഞു. കഴിഞ്ഞാഴ്ച തിരുവനന്തപുരത്തും ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തിരുന്നു.