Main Banner

രാമപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്

ആയിഷ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്

മലപ്പുറം: രാമപുരത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ആയിഷ അണിഞ്ഞിരുന്ന സ്വർണാഭരണങ്ങള്‍ ഉൾപ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്.

1 st paragraph

കോഴിക്കോട് – പാലക്കാട് ദേശീയപാതയോരത്ത് രാമപുരം ബ്ലോക്ക് ഓഫീസിന് സമീപത്തെ വീട്ടിലാണ് 70 വയസ്സുള്ള ആയിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്ന നിലയിൽ വീട്ടിലെ ശുചിമുറിയിലായിരുന്നു മൃതദേഹം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. തലക്ക് അടിച്ചതിനാൽ ഉണ്ടായ മുറിവിൽ നിന്നാണോ രക്തം വാർന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ആയിഷ അണിഞ്ഞിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും അസ്വാഭാവിക മരണമാണെന്നും ആയിഷയുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

2nd paragraph

പകൽ സമയത്ത് വീട്ടിൽ ഒറ്റക്ക് കഴിയുന്ന ആയിഷയെ രാത്രി കിടക്കാനായി സമീപത്തെ മകന്‍റെ വീട്ടിലേക്ക് കൊണ്ടുപോവുകയാണ് പതിവ്. ഇന്നലെ രാത്രി ആയിഷയെ കൊണ്ട് പോകാനായി ബന്ധുക്കൾ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.