താനൂർ പുതിയ കടപ്പുറത്തു 2 റേഷൻ കടകളുടെ അംഗീകാരം സസ്പെൻഡ് ചെയ്തു
താനൂർ: പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താനൂർപുതിയ കടപ്പുറം തീരദേശ മേഖലയിൽ രണ്ടു റേഷൻ കടകളുടെ ( ARD 117, 39 )അംഗീകാരം തിരൂർ താലൂക് സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ശ്രീ കെ പി ഗഫൂർ ലൈസൻസി ആയിട്ടുള്ള ARD 117-,ശ്രീ സി പി ഫൈസൽ ലൈസൻസിയായിട്ടുള്ള ARD 39 എന്നീ റേഷൻ കടകളുടെ അംഗീകാരം ആണ് താത്കാലികമായി റദ്ദാക്കിയത്. റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ പി മുരളീധരൻ, ഹൈസിൽ ഡിക്രൂസ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.