Main Banner

വാക്‌സിനേഷന്‍ ഇന്നുമുതല്‍ പുനഃരാരംഭിക്കും

തിരുവനന്തപുരം: മൂന്ന് ദിവസത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേരളത്തിൽ ഇന്ന് വാക്‌സിനേഷൻ വീണ്ടും പൂർവ്വ സ്ഥിതിയിലാകും. ജില്ലകളിലേക്കുള്ള വാക്‌സിൻ വിതരണം പുരോഗമിക്കുന്നു. വാക്‌സിൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ഇടപെടും.

1 st paragraph

സംസ്ഥാനത്ത് ഇന്നലെ 9,72,590 ഡോസ് വാക്‌സിൻ എത്തിയിരുന്നു. 8,97,870 ഡോസ് കൊവിഷീൽഡും 74,720 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. ഈ വാക്‌സിൻ നാല് ദിവസത്തേക്കേ തികയുകയുള്ളൂ. വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ആവശ്യമുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.കേരളത്തിൽ ഇതുവരെ 1,90,02,710 പേർക്കാണ് വാക്‌സിൻ നൽകിയത്. 1,32,86,462 പേർക്ക് ഒന്നാം ഡോസും 57,16,248 പേർക്ക് രണ്ടാം ഡോസും നൽകി.

2nd paragraph

അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നാണ്. ഇന്നലെ 22,056 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 11.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.