കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.98 ശതമാനം3,770 പേര്‍ക്ക് രോഗബാധ; 2,871 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,676 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 54രോഗബാധിതരായി ചികിത്സയില്‍ 27,315 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 64,234 പേര്‍
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 01) 3,770 പേര്‍ കോവിഡ് 19 വൈറസ് ബാധിതരായി. 15.98 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 2,871 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 3,79,878 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 3,676 പേര്‍ക്കാണ് ഞായറാഴ്ച രോഗബാധയുണ്ടായത്. 54 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ നാല് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 64,234 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 27,315 പേര്‍ ചികിത്സയിലാണ്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 754 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 524 പേരും 160 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 413 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ ഇതുവരെ 1,550 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
സാമൂഹ്യ അകലം കൃത്യമായി പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരാണ് ജില്ലയില്‍ കൂടുതല്‍ പേരും. ഈ സാഹചര്യത്തില്‍ സാമൂഹ്യ അകലം കര്‍ശനമായി പാലിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.ഞായറാഴ്ച (ഓഗസ്റ്റ് 01)
മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 50ആലങ്കോട് 50ആലിപ്പറമ്പ് 31അമരമ്പലം 73ആനക്കയം 43അങ്ങാടിപ്പുറം 31അരീക്കോട് 52ആതവനാട് 44ഊരകം 28ചാലിയാര്‍ 23ചീക്കോട് 63ചേലേമ്പ്ര 03ചെറിയമുണ്ടം 18ചെറുകാവ് 31ചോക്കാട് 26ചുങ്കത്തറ 45എടക്കര 53എടപ്പറ്റ 31എടപ്പാള്‍ 28എടരിക്കോട് 29എടവണ്ണ 76എടയൂര്‍ 26ഏലംകുളം 11ഇരിമ്പിളിയം 23കാലടി 11കാളികാവ് 69കല്‍പകഞ്ചേരി 09കണ്ണമംഗലം 25കരുളായി 50കരുവാരക്കുണ്ട് 50കാവനൂര്‍ 46കീഴാറ്റൂര്‍ 34കീഴുപറമ്പ് 25കോഡൂര്‍ 59കൊണ്ടോട്ടി 50കൂട്ടിലങ്ങാടി 20കോട്ടക്കല്‍ 45കുറുവ 48കുറ്റിപ്പുറം 28കുഴിമണ്ണ 43മക്കരപ്പറമ്പ് 27മലപ്പുറം 98മമ്പാട് 40മംഗലം 14മഞ്ചേരി 92മങ്കട 40മാറാക്കര 67മാറഞ്ചേരി 52മേലാറ്റൂര്‍ 37മൂന്നിയൂര്‍ 17മൂര്‍ക്കനാട് 43മൂത്തേടം 23മൊറയൂര്‍ 40മുതുവല്ലൂര്‍ 19നന്നമ്പ്ര 07നന്നംമുക്ക് 07നിലമ്പൂര്‍ 106നിറമരുതൂര്‍ 06ഒതുക്കുങ്ങല്‍ 28ഒഴൂര്‍ 30പള്ളിക്കല്‍ 25പാണ്ടിക്കാട് 75പരപ്പനങ്ങാടി 37പറപ്പൂര്‍ 27പെരിന്തല്‍മണ്ണ 49പെരുമണ്ണ ക്ലാരി 03പെരുമ്പടപ്പ് 47പെരുവള്ളൂര്‍ 34പൊന്മള 07പൊന്മുണ്ടം 16പൊന്നാനി 39പൂക്കോട്ടൂര്‍ 30പോരൂര്‍ 15പോത്തുകല്ല് 34പുലാമന്തോള്‍ 45പുളിക്കല്‍ 82പുല്‍പ്പറ്റ 27പുറത്തൂര്‍ 13പുഴക്കാട്ടിരി 46താനാളൂര്‍ 36താനൂര്‍ 05തലക്കാട് 40തവനൂര്‍ 20താഴേക്കോട് 34തേഞ്ഞിപ്പലം 21തെന്നല 20തിരുനാവായ 37തിരുവാലി 20തൃക്കലങ്ങോട് 19തൃപ്രങ്ങോട് 32തുവ്വൂര്‍ 20തിരൂര്‍ 43തിരൂരങ്ങാടി 37ഊര്‍ങ്ങാട്ടിരി 36വളാഞ്ചേരി 42വളവന്നൂര്‍ 30വള്ളിക്കുന്ന് 22വട്ടംകുളം 10വാഴക്കാട് 19വാഴയൂര്‍ 17വഴിക്കടവ് 64വെളിയങ്കോട് 49വേങ്ങര 45വെട്ടത്തൂര്‍ 32വെട്ടം 33വണ്ടൂര്‍ 43