നികുതി പിരിവിലെ അനീതി അവസാനിപ്പിക്കണം. കെട്ടിട ഉടമകൾ.
മലപ്പുറം :റവന്യൂവകുപ്പിന്റെ വൺ ടൈം ടാക്സ്, ലേബർ വകുപ്പിന്റെ സെസ്സ്, കെട്ടിട നികുതിയുടെ പേരിലും കെട്ടിട ഉടമകളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം ആവിശ്യപ്പെട്ടു.
വൺ ടൈം ടാക്സ് ഒരിക്കൽ അടവാക്കിയ കെട്ടിടങ്ങൾ ചോർന്നൊലിക്കുന്നത് തടയാൻ ഷീറ്റ് ഇട്ടിട്ടുണ്ടെങ്കിൽ പോലും അറ്റകുറ്റ പണിയും മോഡിഫിക്കേഷനും വരുത്തിയിട്ടുണ്ടെന്ന് പറഞ്ഞ്, വീണ്ടും മൊത്തം അളന്ന് പുതിയ നിരക്കിൽ ലക്ഷങ്ങൾ അടക്കണമെന്ന ഡിമാന്റ് നോട്ടീസ് കിട്ടി കൊണ്ടിരിക്കുന്നു.
ലേബർ സെസ്സ് അടച്ച പഴയ കെട്ടിടങ്ങൾക്ക് പോലും ഇതേ കാരണം പറഞ്ഞ് പുതിയ നിരക്കിൽ നിർമ്മാണ ചെലവ് കണക്കാക്കി വീണ്ടും ലേബർ സെസ്സ് ചുമത്തി ജപ്തി നോട്ടീസും അയക്കുന്നു.
ഒരിക്കൽ നികുതിയടച്ച കെട്ടിടങ്ങൾക്ക് നികുതി വർദ്ധനവിന്റെ മുൻകാല പ്രാബല്യം നൽകി 2016 മുതൽ കുടിശ്ശിക അടക്കണമെന്ന പേരിലും കെട്ടിട ഉടമകളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് യോഗം ആവിശ്യപ്പെട്ടു.മുഖ്യമന്ത്രി, ബന്ധപ്പെട്ട മന്ത്രിമാർക്കും ഇത് സംബന്ധിച്ച ഇ – മെയിൽ നിവേദനം നൽകി.
പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജി അധ്യക്ഷത വഹിച്ചു.സെക്രട്ടറി നടരാജൻ പാലക്കാട്, ഇല്യാസ് വടക്കൻ, പി.പി.അലവിക്കുട്ടി, അലിക്കുഞ്ഞ് കൊപ്പൻ, ചങ്ങരംകുളം മൊയ്തുണ്ണി, കെ.എസ് മംഗലം, എം സ് പ്രേം കുമാർ, എം.ഇബ്രാഹീം ഹാജി, പി.എം ഫാറൂഖ്, കെ.വി ഗഫൂർ, കെ.ഹമീദ് ഹാജി, റീഗൾ മുസ്തഫ എന്നിവർ പ്രസംഗിച്ചു.