ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്. കർക്കടക വാവാണെങ്കിലും ഇളവുകളില്ല. രാവിലെ 6.00 മുതൽ കർശന പൊലീസ് പരിശോധനയുണ്ടാകും.


ബലിതർപ്പണം പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ല. ബലിക്കടവുകളിലോ ക്ഷേത്രപരിസരങ്ങളിലോ പൊതുബലിതർപ്പണം സംഘടിപ്പിച്ചാൽ നിയമ നടപടി

അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റ് വിഭാഗങ്ങൾക്കുംക്കും മാത്രം യാത്രാനുമതി
മെഡിക്കൽ സ്റ്റോറുകളും,പാൽ, പച്ചക്കറി, അവശ്യ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കാം. കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ
ഹോട്ടലുകളിൽ ഇന്ന് ടേക്ക് എവേ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. ചായക്കടകൾ, തട്ടുകടകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല
