Shobika

തിരൂർ നിവാസി കൂട്ടായ്മ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി.

തിരൂർ നിവാസി കൂട്ടായ്മ 2020-21 വർഷത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കമ്മിറ്റി അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു.

1 st paragraph

കൂടാതെ ആതുര ശുശ്രുഷയിൽ തനതായ തനതായ വ്യക്തിമുദ്ര ചാർത്തി കാരുണ്യ സേവന രംഗത്ത് തിരൂരിൽ ശോഭിക്കുന്ന ഡോ. ജാവേദ് അനസിനും, തിരൂരിൽ യൂത്ത് കെയറിന്റെ പ്രവർത്തനത്തിന് മാർഗനിർദ്ദേശം നൽകി ജന സേവനത്തിന് പുത്തൻ മുഖം നൽകുന്ന ഷെബീർ നെല്ലിയാളിയും, തിരൂർ മുനിസിപ്പൽ വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ശിഹാബിന് ഓക്സിബൂസ്റ്റർ എന്നിവയും തിരൂർ എം.എൽ എ ശ്രീ.കുറുക്കോളി മുയ്തീൻ അവറുകൾ ഉപഹാരം നൽകി ആദരിച്ചു.

2nd paragraph

ചടങ്ങിൽ തിരൂർ നിവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി മുബാറക് കൊടപ്പനക്കൽ സ്വാഗതവും പ്രസിഡന്റ് അരുൺ ചെമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ഡോ. ജാവേദ് അനസ്, ഷെബീർ നെല്ലിയാളി, എം.എം അലി, നൗഫൽ മേച്ചേരി, വിശ്വൻ തിരൂർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.