Fincat

സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.

തിരുവനന്തപുരം: സിനിമ- സീരിയൽ താരം ശരണ്യ ശശി അന്തരിച്ചു.35 വയസായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു.കൊവിഡും ന്യുമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു.

1 st paragraph

2012 ലാണ് ശരണ്യയ്ക്ക് ട്യൂമർ ബാധിച്ചത്. പതിനൊന്ന് തവണ ശസ്ത്രക്രിയയ്ക്ക് വിധേയായി. തുടർ ചികിത്സയ്ക്ക് തയ്യാറെടുക്കുന്നതിനിടെ മേയ് 23 നാണ് ശരണ്യയ്ക്ക് കൊവിഡ് ബാധിച്ചത്. ഇതോടെ ആരോഗ്യസ്ഥിതി മോശമായി. ജൂൺ 10ന് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ പിടികൂടി.

2nd paragraph

കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയില്‍ നിന്ന് മുക്തയായ ശരണ്യ വീട്ടില്‍ തിരിച്ചെത്തി. രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തെത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സീരിയലുകളിലൂടെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.