Fincat

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി വേണം

മലപ്പുറം : വ്യാപാര സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും എന്നാല്‍ ഹോട്ടലുകളില്‍ പാര്‍സല്‍ ഭക്ഷണ വിതരണം മാത്രം അനുവദിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും എല്ലാ ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം സര്‍ക്കാര്‍ തലത്തില്‍ നല്‍കണമെന്നും ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

1 st paragraph

ഇതേ ആവശ്യമുന്നയിച്ച് ആഗസ്റ്റ് 16 ന് ജില്ലയിലെ 26 യൂണിറ്റുകള്‍ രാവിലെ പത്തിന് പ്രതിഷേധ സമരം നടത്തുമെന്ന് കെ എച്ച് ആര്‍ എ ജില്ലാ പ്രസിഡന്റ് സി എച്ച് സമദ്, സെക്രട്ടറി കെ ടി രഘു എന്നിവര്‍ അറിയിച്ചു.