കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.71 ശതമാനം3,038 പേര്‍ക്ക് വൈറസ് ബാധ; 2,950 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,953 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 05ഉറവിടമറിയാതെ 33 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 31,340 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 77,033 പേര്‍

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 14) 3,038 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 18.71 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ശനിയാഴ്ച 2,950 പേര്‍ രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,17,189 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,953 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 33 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര്‍ക്കും വിദേശത്തു നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 33 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 77,033 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 31,340 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 818 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 401 പേരും 168 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 397 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

ജില്ലയില്‍ ഇതുവരെ 1,761 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം:

ജില്ലാ മെഡിക്കല്‍ ഓഫീസര്‍കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. പൊതുജനങ്ങളുടെ സാധാരണ ജീവിതം ഉറപ്പുവരുത്തുന്നതിനായി നിലവില്‍ നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുത്. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂയെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 14) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 22ആലങ്കോട് 03ആലിപ്പറമ്പ് 22അമരമ്പലം 23ആനക്കയം 37അങ്ങാടിപ്പുറം 32അരീക്കോട് 27ആതവനാട് 25ഊരകം 25ചാലിയാര്‍ 11ചീക്കോട് 44ചേലേമ്പ്ര 31ചെറിയമുണ്ടം 10ചെറുകാവ് 12ചോക്കാട് 44ചുങ്കത്തറ 42എടക്കര 34എടപ്പറ്റ 25എടപ്പാള്‍ 20എടരിക്കോട് 13എടവണ്ണ 58എടയൂര്‍ 14ഏലംകുളം 16ഇരിമ്പിളിയം 83കാലടി 20കാളികാവ് 42കല്‍പകഞ്ചേരി 06കണ്ണമംഗലം 45കരുളായി 42കരുവാരക്കുണ്ട് 76കാവനൂര്‍ 16കീഴാറ്റൂര്‍ 17കീഴുപറമ്പ് 17കോഡൂര്‍ 30കൊണ്ടോട്ടി 38കൂട്ടിലങ്ങാടി 45കോട്ടക്കല്‍ 35കുറുവ 62കുറ്റിപ്പുറം 33കുഴിമണ്ണ 13മക്കരപ്പറമ്പ് 17മലപ്പുറം 61മമ്പാട് 63മംഗലം 17മഞ്ചേരി 89മങ്കട 34മാറാക്കര 25മാറഞ്ചേരി 21മേലാറ്റൂര്‍ 15മൂന്നിയൂര്‍ 27മൂര്‍ക്കനാട് 34മൂത്തേടം 28മൊറയൂര്‍ 33മുതുവല്ലൂര്‍ 20നന്നമ്പ്ര 05നന്നംമുക്ക് 07നിലമ്പൂര്‍ 32നിറമരുതൂര്‍ 02ഒതുക്കുങ്ങല്‍ 14ഒഴൂര്‍ 09പള്ളിക്കല്‍ 41പാണ്ടിക്കാട് 38പരപ്പനങ്ങാടി 26പറപ്പൂര്‍ 14പെരിന്തല്‍മണ്ണ 60പെരുമണ്ണ ക്ലാരി 11പെരുമ്പടപ്പ് 12പെരുവള്ളൂര്‍ 20പൊന്മള 69പൊന്മുണ്ടം 23പൊന്നാനി 45പൂക്കോട്ടൂര്‍ 24പോരൂര്‍ 31പോത്തുകല്ല് 24പുലാമന്തോള്‍ 17പുളിക്കല്‍ 28പുല്‍പ്പറ്റ 29പുറത്തൂര്‍ 50പുഴക്കാട്ടിരി 36താനാളൂര്‍ 13താനൂര്‍ 29തലക്കാട് 24തവനൂര്‍ 08താഴേക്കോട് 23തേഞ്ഞിപ്പലം 16തെന്നല 21തിരുനാവായ 07തിരുവാലി 23തൃക്കലങ്ങോട് 61തൃപ്രങ്ങോട് 25തുവ്വൂര്‍ 29തിരൂര്‍ 19തിരൂരങ്ങാടി 25ഊര്‍ങ്ങാട്ടിരി 20വളാഞ്ചേരി 27വളവന്നൂര്‍ 13വള്ളിക്കുന്ന് 26വട്ടംകുളം 30വാഴക്കാട് 14വാഴയൂര്‍ 15വഴിക്കടവ് 49വെളിയങ്കോട് 14വേങ്ങര 47വെട്ടത്തൂര്‍ 15വെട്ടം 29വണ്ടൂര്‍ 55