തുഞ്ചത്ത് എഴുത്തച്ചൻ എന്ന മലയാള ഭാഷ പിതാവിനെ രാഷ്ട്രീയവത്കരിക്കരുത്; തിരൂർ നിവാസി കൂട്ടായ്മ.
തിരൂർ: ലോകമെമ്പാടുമുള്ള മലയാള സമൂഹത്തിന്റെ ആചാര്യനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ചനെ മതപരമായും, രാഷ്ട്രീയ പരമായും വേർത്തിരിക്കാനുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശ്രമം പ്രഹസനമാണ്. കേന്ദ്ര സർക്കാർ അധികാരത്തിലേറി എട്ടുവർഷമാവാറായിട്ടും മലയാള ഭാഷ പിതാവിന്റെ ഒരു ഛായാ ചിത്രം പോലും റെയിൽവേ സ്റ്റേഷനിലോ പരിസരത്തോസ്ഥാപിക്കാൻ കഴിയാത്ത രാഷ്ട്രീയ പ്രസ്ഥാനം ഇപ്പോൾ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടി സമരവുമായി ഇറങ്ങിയിരിക്കുന്നത്
മലയാള സമൂഹത്തിനെ തെറ്റിധരിപ്പിക്കുന്നതിനു വേണ്ടിയാണ് അത്തരം മത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആത്മാർത്ഥമായാണ് മുന്നിട്ടുറങ്ങുന്നതെങ്കിൽ എത്രയും പെട്ടെന്ന് റെയിൽവേ സ്റ്റേഷന്റെ പേരു മാറ്റി തുഞ്ചൻ നഗർ എന്നാക്കി മാറ്റുകയും റെയിൽവേ സ്‌റ്റേഷനു മുൻവശം ആചാര്യന്റെ പ്രതിമ സ്ഥാപിച്ച് അത് പ്രാവർത്തികമാക്കുകയാണ് വേണ്ടത് അല്ലാതെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പഴിചാരി കൊണ്ടുള്ള രാഷ്ട്രീയ വടംവലികൾ അവസാനിപ്പിച്ച് അതിനു വേണ്ട പ്രവർത്തികൾ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രാവർത്തികമാക്കുയാണ് വേണ്ടത് എന്ന് തിരൂർ നിവാസി കൂട്ടായ്മ ആവിശ്യപ്പെട്ടു.
റെയിൽവേ സ്ഥലം അനുവദിക്കുകയാണെങ്കിൽ അതിന്റെ മുഴുവൻ ചിലവും വഹിച്ച് തിരൂർ നിവാസി കൂട്ടായ്മ സ്ഥാപിക്കുന്നതാണെന്ന് ഭാരവാഹികളായ അരുൺ ചെമ്പ്ര, മുബാറക് കൊടപ്പനക്കൽ, ബിജു അമ്പായത്തിൽ, ഷബീർ നെല്ലിയാളി, ടി.ജി.സുരേഷ്, എ.കെ.കൃപാധനൻ.