ജാമൃത്തിലിറങ്ങി മുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി
കുറ്റിപ്പുറം: ജാമൃത്തിലിറങ്ങിമുങ്ങിയ പ്രതിയെ കുറ്റിപ്പുറം പൊലിസ് പിടികൂടി. പാലക്കാട് തടുക്കശ്ശേരി കേരളശ്ശേരി സദേശി മാനിയംകുന്ന് സുന്ദരന്‍ (42)നെയാണ് കുറ്റിപ്പുറം പെലിസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെറിമാന്‍ഡ് ചെയ്തു.22 വര്‍ഷം മുന്‍പ് തിരൂരിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന കാലത്ത് പിടിച്ചുപറിയും മോഷണവും നടത്തിയ കേസില്‍ അറസ്റ്റിലായ സുന്ദരന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കൂടെ ജോലി ചെയ്തിരുന്നകണ്ണൂര്‍ സ്വദേശികളുമൊത്താണ് ഇയാള്‍ പിടിച്ചുപറിയും മോഷണവും നടത്തിയിരുന്നത്. ഹോട്ടല്‍ ഉടമയുടെ ഭാര്യയുടെ മാലയും സുന്ദരനും സംഘവുംമോഷ്ടിച്ചു. കേസില്‍ സുന്ദരന്‍ പിടിയിലായതോടെ കൂട്ടാളികള്‍ ഒളിവില്‍പോയി.പിന്നീട് ജാമ്യത്തിലിറങ്ങിമുങ്ങിയ സുന്ദരന്‍ പലസ്ഥലങ്ങളിലും കൂലിപ്പണി ചെയ്ത് വരികയായിരുന്നു. തൃശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളെ പാലക്കാട്ടെ വിട്ടില്‍വച്ച് കുറ്റിപ്പുറം പൊലിസ് പിടികൂടുകയായിരുന്നു.എസ്.സി.പി.ഒ ശ്രീശോഭ്, സിവില്‍പൊലിസ് ഓഫിസര്‍മാരായ റിയാസ്,ജയേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.പ്രത്യേക പരിശോധനയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജാമൃത്തിലിറങ്ങി മുങ്ങിയ മറ്റുകേസുകളിലെ രണ്ട് പ്രതികളെയും കുറ്റിപ്പുറം പൊലിസ് പിടികൂടിയിട്ടുണ്ട്.