വഴിക്കടവിൽ പുലിയിറങ്ങി

​​​​​​​​​​​​​​​​​​​​​​​​​​​​​​​വ​ഴി​ക്ക​ട​വ്: പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം വെ​ട്ടു​ക്ക​ത്തി​ക്കോ​ട്ട​യി​ലും വെ​ള്ളി​യാ​ഴ്​ച രാ​ത്രി പു​ലി​യി​റ​ങ്ങി. രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ തോ​ണി​കു​ഴി​യിൽ ര​വി​ന്ദ്ര​ന്റെ വീ​ട്ടു​മു​റ്റ​ത്ത് പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു. വ​ളർ​ത്ത് നാ​യ​യു​ടെ കു​ര​കേ​ട്ട് പു​റ​ത്തി​റ​ങ്ങി വെ​ളി​ച്ചം തെ​ളി​ച്ച​പ്പോ​ഴാണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്ന​ത്.

വെ​ട്ടു​ക്ക​ത്തി​ക്കോ​ട്ട പ്ര​ദേ​ശ​ത്ത് ക​ണ്ട പു​ലി​യു​ടെ കാൽ​പാ​ട്.

വെ​ളി​ച്ചം പ​ര​ന്ന​തോ​ടെ പു​ലി ഓ​ടി​മ​റ​ഞ്ഞു. ഇ​വി​ടെ​ങ്ങ​ളിൽ ക​ണ്ട കാൽ​പാ​ടു​കൾ പു​ലി​യു​ടെ​താ​ണെ​ന്ന് സ്ഥി​രി​ക​രി​ച്ചി​ട്ടു​ണ്ട്.ആ​ന​മ​റി​യിൽ ഭീ​തി​ പ​ര​ത്തു​ന്ന പു​ലി​ത​ന്നെ​യാ​ണി​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.തു​ടർ​ച്ച​യാ​യി ആ​ന​മ​റി​യിൽ ഇ​റ​ങ്ങു​ന്ന പു​ലി​യെ വെ​ള്ളി​യാ​ഴ്​ച രാ​ത്രി ക​ണ്ട​താ​യി പ​റ​യു​ന്നി​ല്ല.രാ​ത്രി​യിൽ കു​ടും​ബ​ങ്ങൾ ജാ​ഗ്ര​ത ​പാ​ലി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പി​ന്റെ മു​ന്ന​റി​യി​പ്പു​ണ്ട്. പു​റ​ത്ത് ബൾ​ബു​കൾ ഇ​ട​ണം. പു​ലി​യെ പി​ടി​ക്കാൻ ഉ​ട​നെ കെ​ണി​യൊ​രു​ക്കു​മെ​ന്നും വ​നം വ​കു​പ്പ് പ​റ​ഞ്ഞു.