സലാലയിൽ മലപ്പുറം സ്വദേശി കോവിഡ്​ ബാധിച്ച് മരണപ്പെട്ടു

സലാല: കോവിഡ്​ ബാധിച്ച്​ മലപ്പുറം സ്വദേശി സലാലയിൽ മരണപ്പെട്ടു. തവനൂർ, അതലൂർ സ്വദേശി പരേതനായ കൈപ്പടം പറമ്പത്ത് അബുവിന്‍റെ മകൻ ഫസലുദ്ധീൻ (40) ആണ്​ മരണപ്പെട്ടത്​. സുഖമില്ലാതിരുന്ന ഫസലുദ്ധീനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. തുടർന്ന്​ നടത്തിയ പരിശോധനയിൽ കോവിഡ്​ സ്​ഥിരീകരിച്ചു. ആമിന മാതാവും റുബീന ഭാര്യയുമാണ്​. മക്കൾ: റസാന ഫസൽ, ഹംസ ഫൈസാൻ, മുഹമ്മദ് റൈസാൻ.

സഹോദരങ്ങൾ: മുഹമ്മദ്, നാസർ, ജർഷാദ്, സുബൈദ, ഷക്കീല, ഫൗസിയ. സലാല സുൽത്താൻ ഖബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.