കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 18.83 ശതമാനം 3,199 പേര്‍ക്ക് വൈറസ് ബാധ; 3,002 പേര്‍ക്ക് രോഗമുക്തി


നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,119 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 0
ഉറവിടമറിയാതെ 39 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 30,735 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 76,083 പേര്‍

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 28) 18.83 ശതമാനം കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,199 പേര്‍ക്കാണ് ശനിയാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചത്. 3,002 പേര്‍ കോവിഡ് ബാധക്കുശേഷം രോഗമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിനു ശേഷം ജില്ലയില്‍ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,55,768 പേരായി.  

രോഗബാധ സ്ഥിരീകരിച്ചവരില്‍ 3,119 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 39 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദേശത്തു നിന്നെത്തിയവര്‍ക്കും ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 41 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 76,083 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

30,735 പേരാണ് ജില്ലയിലിപ്പോള്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 771 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 406 പേരും 123 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 171 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 2,023 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഓഗസ്റ്റ് 28) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവര്‍

എ.ആര്‍ നഗര്‍ 46
ആലങ്കോട് 12
ആലിപ്പറമ്പ് 16
അമരമ്പലം 36
ആനക്കയം 33
അങ്ങാടിപ്പുറം 30
അരീക്കോട് 33
ആതവനാട് 22
ഊരകം 28
ചാലിയാര്‍ 32
ചീക്കോട് 54
ചേലേമ്പ്ര 03
ചെറിയമുണ്ടം 10
ചെറുകാവ് 19
ചോക്കാട് 30
ചുങ്കത്തറ 61
എടക്കര 33
എടപ്പറ്റ 15
എടപ്പാള്‍ 28
എടരിക്കോട് 20
എടവണ്ണ 45
എടയൂര്‍ 29
ഏലംകുളം 15
ഇരിമ്പിളിയം 18
കാലടി 17
കാളികാവ് 70
കല്‍പകഞ്ചേരി 30
കണ്ണമംഗലം 28
കരുളായി 16
കരുവാരക്കുണ്ട് 29
കാവനൂര്‍ 17
കീഴാറ്റൂര്‍ 15
കീഴുപറമ്പ് 31
കോഡൂര്‍ 37
കൊണ്ടോട്ടി 29
കൂട്ടിലങ്ങാടി 10
കോട്ടക്കല്‍ 31
കുറുവ 20
കുറ്റിപ്പുറം 64
കുഴിമണ്ണ 45
മക്കരപ്പറമ്പ് 07
മലപ്പുറം 63
മമ്പാട് 28
മംഗലം 06
മഞ്ചേരി 85
മങ്കട 29
മാറാക്കര 40
മാറഞ്ചേരി 15
മേലാറ്റൂര്‍ 20
മൂന്നിയൂര്‍ 53
മൂര്‍ക്കനാട് 39
മൂത്തേടം 25
മൊറയൂര്‍ 43
മുതുവല്ലൂര്‍ 22
നന്നമ്പ്ര 13
നന്നംമുക്ക് 17
നിലമ്പൂര്‍ 60
നിറമരുതൂര്‍ 16
ഒതുക്കുങ്ങല്‍ 47
ഒഴൂര്‍ 23
പള്ളിക്കല്‍ 15
പാണ്ടിക്കാട് 122
പരപ്പനങ്ങാടി 46
പറപ്പൂര്‍ 27
പെരിന്തല്‍മണ്ണ 41
പെരുമണ്ണ ക്ലാരി 20
പെരുമ്പടപ്പ് 09
പെരുവള്ളൂര്‍ 16
പൊന്മള 31
പൊന്മുണ്ടം 11
പൊന്നാനി 52
പൂക്കോട്ടൂര്‍ 26
പോരൂര്‍ 10
പോത്തുകല്ല് 07
പുലാമന്തോള്‍ 34
പുളിക്കല്‍ 26
പുല്‍പ്പറ്റ 12
പുറത്തൂര്‍ 02
പുഴക്കാട്ടിരി 29
താനാളൂര്‍ 14
താനൂര്‍ 21
തലക്കാട് 12
തവനൂര്‍ 27
താഴേക്കോട് 17
തേഞ്ഞിപ്പലം 25
തെന്നല 26
തിരുനാവായ 44
തിരുവാലി 31
തൃക്കലങ്ങോട് 43
തൃപ്രങ്ങോട് 10
തുവ്വൂര്‍ 27
തിരൂര്‍ 22
തിരൂരങ്ങാടി 37
ഊര്‍ങ്ങാട്ടിരി 15
വളാഞ്ചേരി 62
വളവന്നൂര്‍ 26
വള്ളിക്കുന്ന് 58
വട്ടംകുളം 57
വാഴക്കാട് 84
വാഴയൂര്‍ 15
വഴിക്കടവ് 44
വെളിയങ്കോട് 07
വേങ്ങര 38
വെട്ടത്തൂര്‍ 19
വെട്ടം 22
വണ്ടൂര്‍ 52