പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല
പൊന്നാനി: പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിനായി കടലിൽ പോയ ഫൈബർ വെള്ളം അഞ്ചു ദിവസമായിട്ടും തിരിച്ചെത്തിയില്ല.അഞ്ച് മത്സ്യ തൊഴിലാളികളാണ് ഫൈബർ വള്ളത്തിലുള്ളത്.ഇതിൽ രണ്ടുപേർ പൊന്നാനി സ്വദേശികളാണ്. വള്ളങ്ങളിലുള്ളവരുമായുള്ള ടെലിഫോൺ ബന്ധവുമില്ല. ഈമാസം 25ന് ബുധനാഴ്ച രാവിലെയാണ് മത്സ്യ ബന്ധനത്തിനായി വെള്ളം കടലിൽ പോയത്.
ഈ കാര്യത്തിൽ അടിയന്തരമായി ഇടപ്പെടണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, പൊന്നാനി കോസ്റ്റൽ പോലീസ്, ഫിഷറീസ് ഡയറക്ടറേറ്റ്,ഫിഷറീസ് മന്ത്രിയുടെ ഓഫിസ് എന്നിവരുമായി ബന്ധപ്പെട്ടതായി മത്സതൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ എ റഹീം അറിയിച്ചു.