കോര്‍ട്ടേഴ്‌സുകള്‍ക്ക് ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തിയത് പുന:പരിശോദിക്കണമെന്നുള്ള ആവശ്യം ന്യായമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ
തിരൂർ: സ്ഥലമില്ലാത്തവര്‍ക്കും പാര്‍പ്പിട സൗകര്യമില്ലാത്ത പാവപ്പെട്ട സാധാരണകാരായ ആളുകള്‍ക്ക് തൊഴിലാളികള്‍ക്കും താമസസൗക്ര്യമൊരുക്കുന്ന ക്വോര്‍ട്ടേഴ്‌സ് ഉടമകള്‍ വാടക ഈടാക്കുന്നുണ്ടെങ്കിലും വീടുണ്ടാക്കുന്നവര്‍ വീടാകുന്നത് വരെ അവര്‍ക്ക് സൗകര്യമൊരുക്കുന്ന ക്വോര്‍ട്ടേഴ്‌സ് ഉടമകള്‍ രാഷ്ട്ര സേവന രംഘത്ത് പങ്കാളികളാണ് എന്ന് തിരൂര്‍ എം.എല്‍.എ കുറുക്കോളിമൊയ്തീന്‍ അഭിപ്രായപ്പെട്ടു.
സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ക്വോര്‍ട്ടേഴ്‌സുകള്‍ ലക്ഷ്വറി ടാക്‌സ് ഏര്‍പ്പെടുത്തിയത് പുന:പരിശേധിക്കണമെന്നുള്ള ആവശ്യം ന്യായമാണെന്ന് എം.എല്‍.എ പറഞ്ഞു. ക്വോര്‍ട്ടേഴ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരൂരില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുറുക്കോളി മൊയ്തീന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.രാമന്‍കുട്ടി, ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി പി.പി അബ്ദുറഹിമാന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി സംഘടനയുടെ പ്രസിഡന്റ് ആഷിഫ് കണ്ടാത്ത് അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു ഫുള്‍ എ പ്ലസ്സ് വാങ്ങിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ മൊയ്തീന്‍ മൂപ്പന്‍, ചിണ്ടു ശരീഫ്, ഉമ്മര്‍ കാളിയാടന്‍, സമദ് മുത്താണികാട്, ഷാഫി പുളിക്കല്‍, കുഞ്ഞാലന്‍കുട്ടി, വി.വി രവി ചമ്രവട്ടം, സാഹിര്‍ ആലത്തിയൂര്‍, ബഷീര്‍ കെ.പി എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ ജനറല്‍ സെക്രട്ടറി സൈതുമുഹമ്മദ് മണ്ടകത്തിങ്ങല്‍ സ്വാഗതവും ബഷീര്‍ എ.കെ നന്ദിയും പറഞ്ഞു.