കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,166 പേര്‍ക്ക് രോഗബാധ 2,805 പേര്‍ക്ക് രോഗമുക്തി



ടി.പി.ആര്‍ 17.81 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,980 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 06
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 42
രോഗബാധിതരായി ചികിത്സയില്‍ 33,644 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 76,581 പേര്‍

മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 സെപ്തംബര്‍ നാല്) 3,166 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17.81 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 2,805 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം ശനിയാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 4,72,719 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗികളുമായുള്ള സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന പ്രവണത ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 2,980 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 42 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 137 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 76,581 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 33,644 പേര്‍ ചികിത്സയിലാണ്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 805 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 405 പേരും 147 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 228 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.

അതീവ ജാഗ്രത അനിവാര്യം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വാക്‌സിന്‍ വിതരണം പുരോഗമിക്കുന്നു

ജില്ലയില്‍ ഇതുവരെ 26,86,036 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 20,22,063 പേര്‍ക്ക് ആദ്യ ഡോസും 6,63,973 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് നല്‍കിയത്. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലഭ്യമായ വാക്‌സിന്‍ പരമാവധിപേര്‍ക്കു ലഭ്യമാക്കാനുള്ള തീവ്ര നടപടികള്‍ തുടരുകയാണെന്നും ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

ശനിയാഴ്ച (2021 സെപ്തംബര്‍ നാല്) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 20
ആലങ്കോട് 47
ആലിപ്പറമ്പ് 34
അമരമ്പലം 13
ആനക്കയം 48
അങ്ങാടിപ്പുറം 52
അരീക്കോട് 28
ആതവനാട് 47
ഊരകം 05
ചാലിയാര്‍ 06
ചീക്കോട് 23
ചേലേമ്പ്ര 28
ചെറിയമുണ്ടം 13
ചെറുകാവ് 16
ചോക്കാട് 32
ചുങ്കത്തറ 36
എടക്കര 29
എടപ്പറ്റ 15
എടപ്പാള്‍ 27
എടരിക്കോട് 09
എടവണ്ണ 33
എടയൂര്‍ 31
ഏലംകുളം 36
ഇരിമ്പിളിയം 81
കാലടി 09
കാളികാവ് 42
കല്‍പകഞ്ചേരി 19
കണ്ണമംഗലം 28
കരുളായി 09
കരുവാരക്കുണ്ട് 72
കാവനൂര്‍ 18
കീഴാറ്റൂര്‍ 21
കീഴുപറമ്പ് 15
കോഡൂര്‍ 31
കൊണ്ടോട്ടി 62
കൂട്ടിലങ്ങാടി 28

കോട്ടക്കല്‍ 26
കുറുവ 64
കുറ്റിപ്പുറം 59
കുഴിമണ്ണ 23
മക്കരപ്പറമ്പ് 10
മലപ്പുറം 79
മമ്പാട് 29
മംഗലം 23
മഞ്ചേരി 87
മങ്കട 34
മാറാക്കര 44
മാറഞ്ചേരി 27
മേലാറ്റൂര്‍ 37
മൂന്നിയൂര്‍ 28
മൂര്‍ക്കനാട് 65
മൂത്തേടം 14
മൊറയൂര്‍ 18
മുതുവല്ലൂര്‍ 08
നന്നമ്പ്ര 17
നന്നംമുക്ക് 33
നിലമ്പൂര്‍ 42
നിറമരുതൂര്‍ 05
ഒതുക്കുങ്ങല്‍ 12
ഒഴൂര്‍ 18
പള്ളിക്കല്‍ 13
പാണ്ടിക്കാട് 77
പരപ്പനങ്ങാടി 19
പറപ്പൂര്‍ 30
പെരിന്തല്‍മണ്ണ 75
പെരുമണ്ണ ക്ലാരി 06
പെരുമ്പടപ്പ് 12
പെരുവള്ളൂര്‍ 25
പൊന്മള 10
പൊന്മുണ്ടം 11
പൊന്നാനി 41
പൂക്കോട്ടൂര്‍ 15
പോരൂര്‍ 20
പോത്തുകല്ല് 39
പുലാമന്തോള്‍ 65
പുളിക്കല്‍ 44
പുല്‍പ്പറ്റ 19
പുറത്തൂര്‍ 28
പുഴക്കാട്ടിരി 32
താനാളൂര്‍ 16
താനൂര്‍ 16
തലക്കാട് 13
തവനൂര്‍ 22
താഴേക്കോട് 26
തേഞ്ഞിപ്പലം 17
തെന്നല 12
തിരുനാവായ 20
തിരുവാലി 31
തൃക്കലങ്ങോട് 35
തൃപ്രങ്ങോട് 11
തുവ്വൂര്‍ 31
തിരൂര്‍ 25
തിരൂരങ്ങാടി 21
ഊര്‍ങ്ങാട്ടിരി 32
വളാഞ്ചേരി 41
വളവന്നൂര്‍ 23
വള്ളിക്കുന്ന് 20
വട്ടംകുളം 49
വാഴക്കാട് 45
വാഴയൂര്‍ 22
വഴിക്കടവ് 51
വെളിയങ്കോട് 28
വേങ്ങര 46
വെട്ടത്തൂര്‍ 17
വെട്ടം 14
വണ്ടൂര്‍ 36