Fincat

ഇഡിക്ക് രേഖകൾ കൈമാറിയതായി കെ.‌ടി. ജലീൽ എം.എൽ.എ


കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട രേഖകൾ ഇഡിക്ക് കൈമാറിയതായി കെ.‌ടി. ജലീൽ എം.എൽ.എ പറഞ്ഞു. പതിനാറാം തീയതി പി.കെ. കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. എ.ആർ നഗർ ബാങ്ക് ഇടപാടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും ജലീൽ വിശദീകരിച്ചു.

ജലീൽ.സഹകരണവകുപ്പ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്, ഏത് അന്വേഷണം വേണമെന്ന് ആവശ്യപ്പെടേണ്ടത് താനല്ല. ഇ.ഡി വിളിപ്പിച്ചത് ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്, മുഖ്യമന്ത്രി വിളിപ്പിച്ചിട്ടില്ലെന്നും സാധാരണ പോലെ കണ്ടതാണെന്നും ജലീൽ പറയുന്നു.ലീഗിനെതിരായ നിലപാടിൽ സി.പി.എം പിന്തുണയുണ്ടെന്നും അതിൽ സംശയമില്ലെന്നും ജലീൽ ആവർത്തിച്ചു. വിജിലൻസ് അന്വേഷണം വേണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും, ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജലീൽ പറഞ്ഞു.17ന് മോയിൻ അലി തങ്ങളുടെയും മൊഴി എടുക്കും .