Fincat

എക്സൈസ് സംഘത്തിനു നേരെ കാട്ടാനയുടെ ആക്രമണം

ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം കൊമ്പിൽ കോർത്തു; യാത്രികർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

1 st paragraph

മാനന്തവാടി: എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ നൈറ്റ് പട്രോളിംഗിനായി സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് രാത്രി തോൽപ്പെട്ടി റോഡിൽ തെറ്റ് റോഡിന് സമീപം വെച്ചാണ് സംഭവം.

2nd paragraph

പ്രിവന്റീവ് ഓഫീസർ അജയ കുമാർ, സി.ഇ.ഒമാരായ മൻസൂർ അലി, അരുൺ കൃഷ്ണൻ, ഡ്രൈവർ രമേശൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
മറ്റൊരു വാഹനത്തിന് അരിക് നൽകുന്നതിനിടെ വനത്തിനുള്ളിൽ നിന്ന് പാഞ്ഞ് വന്ന കാട്ടാന എക്സൈസ് സംഘത്തിന്റെ വാഹനം ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗത്ത് കൊമ്പുകുത്തിയിറക്കിയ കാട്ടാന വാഹനം ഉയർത്തി മറിച്ചിടാൻ ശ്രമിച്ചു. വാഹനത്തിലുണ്ടായിരുന്നവർ ബഹളം വെക്കുന്നതിനിടയിൽ കാട്ടാന വാഹനം നിലത്തേക്കിട്ടു. ഉടനെ ഡ്രൈവർ മന:സാന്നിധ്യം കൈവിടാതെ വാഹനം മുന്നോട്ടേക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കുകളുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം എക്സൈസ് സംഘം വയനാട് മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ തേടി. വീഡിയോ കാണാം