സെക്ട്രൽ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ
മൂവാറ്റുപുഴ: സെക്ടറല്‍ മജിസ്ട്രേറ്റിെന്റ ഡ്യൂട്ടി തടസ്സപ്പെടുത്തി ഭിഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മേക്കടമ്പ് ഭാഗത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
വാളകം മേക്കടമ്പ് പഞ്ചായത്ത് ഓഫിസിനുസമീപം ശ്രീകൃഷ്ണവിലാസം വീട്ടില്‍ സന്തോഷ്കുമാര്‍ (56), മേക്കടമ്പ് പള്ളിക്ക് സമീപം മൂത്തേടത്ത് വീട്ടില്‍ എല്‍ദോ (48) എന്നിവരെയാണ് ഡിവൈ.എസ്.പി മുഹമ്മദ് റിയാസിെന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. റിട്ട. രജിസ്ട്രേഷന് വകുപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സന്തോഷ്കുമാര്‍.