കോണ്‍ഗ്രസില്‍ രാജി തുടരുന്നു; കെപിസിസി സെക്രട്ടറി ജി. രതികുമാർ സിപിഎമ്മിലേക്ക്
തിരുവനന്തപുരം: കെപി അനിൽ കുമാറിന് പിന്നാലെ മറ്റൊരു കോൺഗ്രസ് നേതാവു കൂടി പാർട്ടി വിട്ടു.
കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാറാണ് പാർട്ടി വിട്ടത്. രതികുമാർ എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണം.