പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
അഞ്ചല്‍: വിവാഹ വാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആയൂര്‍ അകമണ്‍ അഖില്‍ ഭവനില്‍ അഖിലി (19) നെയാണ് ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്കിയ ശേഷം ഏറെനാളായി പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പ്രതിയുടെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
അതേസമയം കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വീട്ടില്‍ കാണാത്തതിനാൽ മാതാപിതാക്കള്‍ പൊലീസില്‍ പരാതിനൽകിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ആയൂര്‍ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം വീട്ടുകാര്‍ക്കൊപ്പം അയച്ചു. അഖിലിനെ പുനലൂര്‍ കോടതി റിമാൻഡ് ചെയ്തു.