വിമാനത്താവളത്തിൽ കോവിഡ് പരിശോധന സൗജന്യമാക്കണം; മുഖ്യമന്ത്രിക്ക് കുറുക്കോളി മൊയ്തീൻ എം എൽ എയുടെ നിവേദനം

വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്നും ആർ ടി പി സി ആർ ടെസ്റ്റ് എന്ന പേരിൽ അമിത ചാർജാണ് വിവിധ വിമാനത്താവളങ്ങളിൽ ഈടാക്കി വരുന്നത്. നിലവിൽ ആർ ടി പി സി ആർ ടെസ്റ്റ് നടത്തിയവർക്കും എയർപോർട്ടിൽ നിന്നുള്ള ടെസ്റ്റ് നിർബന്ധമാണ്. ഇത് വിദേശ യാത്രക്കാർക്ക് ഏറെ ഇരുട്ടടിയാണ്. പ്രവാസികളുടെ ഈ പ്രയാസം തിരിച്ചറിഞ്ഞ്, ടെസ്റ്റിന് തുക ഈടാക്കുന്നത് പൂർണമായും ഒഴിവാക്കി സൗജന്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിക്ക് തിരൂർ എം എൽ എ കുറുക്കോളി മൊയ്തീൻ നിവേദനം സമർപ്പിച്ചിരിക്കുന്നത്.

നിവേദനത്തിൻ്റെ പൂർണരൂപം:

ശ്രീ. പിണറായി വിജയൻ, ബഹു. മുഖ്യമന്ത്രി.

കേരളത്തിലെ എയർപോർട്ടുകളിൽ നിന്ന് വിദേശത്തേക്ക് പോകുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധനയ്ക്ക് RTPCR – ടെസ്റ്റ് ഈടാക്കുന്നത്. (കോഴിക്കോട് – 3600, കൊച്ചി- 73500, തിരുവനന്തപുരം (2800) കോവിഡ് കാരണം തിരിച്ച് പോകാനാകാതെ പ്രതിസന്ധിയിലായ പ്രവാസികളിൽ നിന്ന് ഈ വലിയ തുക ഈടാക്കുന്നത് വലിയ തുകയാണ്
തീർത്തും ഖേദകരമാണ്.മറ്റു സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിൽ കേരളത്തിൽ മാത്രമാണ് വലിയ തുക ഈടാക്കുന്നത് എന്നാണ് അറിയുന്നത്.കുറഞ്ഞപ്രവാസികളുടെനിലവിലെ ഈടാക്കുമ്പോൾ
കണക്കിലെടുത്ത്പ്രത്യേകമായി എയർപോർട്ടുകളിൽ RTPCR ടെസ്റ്റിന് പ്രവാസികളിൽ നിന്ന് തുക ഈടാക്കുന്നതിൽ നിന്ന് ഒഴിവാക്കി സൗജന്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുവാൻ താൽപര്യം.

കുറുക്കോളി മൊയ്തീൻ എം എൽ എ