ലോക സമാധാന സന്ദേശവുമായി 7000 കിലോമീറ്റര്‍ കാല്‍നട യാത്ര


മലപ്പുറം :  മത സൗഹാര്‍ദ്ദ സന്ദേശ പ്രചരണാര്‍ത്ഥം പാലക്കാട് കിണാശ്ശേരിയില്‍ നിന്നും നേപ്പാളിലേക്ക് പ്രവാസിയായ നൗഷാദ്  കാല്‍നടയാത്ര ആരംഭിച്ചു. അബുദാബിയില്‍ നിന്നും ലീവിന് എത്തിയതാണ് അദ്ദേഹം. സെപ്റ്റംബര്‍ 10 ന്പാലക്കാട് പറളി ഹൈസ്‌ക്കൂള്‍ കായിക അധ്യാപകന്‍ മനോജ് . കെ.ഫ്ലാഗ് ഓഫ് ചെയ്ത് യാത്ര തമിഴ്‌നാട് , കര്‍ണ്ണാട, ഗോവ , മുംബൈ, ഡെറാഡൂണ്‍ മുതലായ ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്  7000 കിലോമീറ്റര്‍ പിന്നിട്ട് 2022 ഫെബ്രുവരി മാസം അവസാനത്തോടെ നേപ്പാളില്‍ എത്തും.

സമാധാന സന്ദേശവുമായി കാല്‍നടയാത്ര നടത്തുന്ന നൗഷാദ് കിണാശ്ശേരിക്ക് നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കിയപ്പോള്‍

കോവിഡ്  പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ട് ദിവസവും 50 കിലോമീറ്റര്‍  യാത്ര ചെയ്യുന്ന നൗഷാദ് രാത്രികാലങ്ങളില്‍  ടെന്റടിച്ച് താമസിക്കുകയാണ് ചെയ്യുന്നത്. യാത്ര മധ്യേ
കൊണ്ടോട്ടിയില്‍ വച്ച് നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി ഇദ്ദേഹത്തിന് സ്വീകരണം നല്‍കി. അസോസിയേഷന്‍ ജില്ല ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര, അസിസ്റ്റ ന്റ്  സെക്രട്ടറി നൗഷാദ് വറ്റല്ലൂര്‍ , ട്രഷറര്‍ നൗഷാദ് ബിസ്മി എന്നിവര്‍ നേതൃത്വം നല്‍കി