ഡി.എൻ.എ. നെഗറ്റീവ്, തെന്നല പോക്‌സോ കേസ് താനൂർ ഡിവൈ.എസ്.പി. അന്വേഷിക്കും

തിരൂരങ്ങാടി: തെന്നലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസ് താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ അന്വേഷിക്കും. നേരത്തേ തിരൂരങ്ങാടി സി.ഐ. അന്വേഷിച്ചിരുന്ന കേസാണ് ഡിവൈ.എസ്.പി.ക്ക് കൈമാറി ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടത്.

കേസിൽ നേരത്തേ റിമാൻഡിലായിരുന്ന തെന്നല സ്വദേശി ശ്രീനാഥിന്റെ ഡി.എൻ.എ. ഫലം നെഗറ്റീവ് ആകുകയും 35 ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്യുന്നു. തനിക്കെതിരേയുണ്ടായ വ്യാജ പരാതിയിൽ അറസ്റ്റുചെയ്ത് മർദ്ദിച്ച പോലീസുകാർക്കെതിരേ നടപടിയാവശ്യപ്പെട്ട് ശ്രീനാഥ് രംഗത്തുകയുണ്ടായി.

സെക്രട്ടേറിയറ്റിനുമുന്നിൽ നിരാഹാരസമരം നടത്തിയ ശ്രീനാഥും കുടുംബവും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്. യഥാർഥ പ്രതികളെ പിടകൂടാൻ ശ്രീനാഥ് ആവശ്യപ്പെട്ടിരുന്നു. കൗൺസലിങ്ങിന് വിധേയമാവുന്ന വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് അന്വേഷണം ഊർജിതമാക്കാനാണ് പോലീസിന്റെ നീക്കം.