കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
27-ലെ പരീക്ഷകള്‍ മാറ്റി
കാലിക്കറ്റ് സര്‍വകലാശാലയിലെ 27-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സൗജന്യ അഭിമുഖ പരിശീലനം
പി.എസ്.സി. നടത്തിയ എല്‍.പി., യു.പി. അദ്ധ്യാപക നിയമന പരീക്ഷകളുടെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവര്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സൗജന്യ അഭിമുഖ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, വിലാസം, വയസ്, പഠിച്ച വിഷയം, വാട്‌സ്ആപ്പ് നമ്പര്‍, ഇ-മെയില്‍, പരീക്ഷയുടെ രജിസ്റ്റര്‍ നമ്പര്‍, ഏതു ജില്ലയില്‍ ചുരുക്കപ്പട്ടികയില്‍, മെയിന്‍/സപ്ലിമെന്ററി ലിസ്റ്റ് എന്നീ വിവരങ്ങള്‍ സഹിതം 29-ന് വൈകീട്ട് 5 മണിക്ക് മുമ്പായി bureaukkd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. പരിശീലനം ഒക്‌ടോബര്‍ രണ്ടാം വാരത്തില്‍ നടക്കും. ഫോണ്‍ : 0494 2405540
സി.എച്ച് ചെയര്‍ ഫെലോഷിപ്പ്
കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ് ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് തൃശൂര്‍ കേച്ചേരി പൊക്കാകിലത്ത് നിഹാസ് പി.എസ് അര്‍ഹനായി. 50000 രൂപയാണ് ഫെല്ലോഷിപ്പ്. 1957– 2021 കാലത്തെ കേരളത്തിലെ തെരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് പാറ്റേണ്‍ എന്ന വിഷയത്തില്‍ പഠനം നടത്താനാണ് ഫെലോഷിപ്പ്. ജെ.എന്‍.യു.വില്‍ കംപാരറ്റീവ് പൊളിറ്റിക്‌സ് ആന്റ് പൊളിറ്റിക്കല്‍ തിയറിയില്‍ പി.എച്ച്.ഡി. വിദ്യാര്‍ത്ഥിയാണ്. സാക്കിര്‍ ഹുസൈന്‍ – ആരിഫ ദമ്പതികളുടെ മകനാണ്.
പരീക്ഷാ ഫലം
2009, 2014 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് ഒക്‌ടോബര്‍ 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 170 രൂപ പിഴയോടെ 6 വരെയും ഫീസടച്ച് 8 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
2019 സ്‌കീം, 2019 പ്രവേശനം പി.ജി.-എസ്.ഡി.ഇ.-സി.ബി.സി.എസ്.എസ്. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 7 വരെയും 170 രൂപ പിഴയോടെ 11 വരെയും ഫീസടച്ച് 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.ഡി.ഇ.യില്‍ പുനപ്രവേശനം നേടിയവരും സ്ട്രീം ചെയ്ഞ്ച് ചെയ്തവരുമായ നാലാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 1 വരെയും 170 രൂപ പിഴയോടെ 5 വരെയും ഫീസടച്ച് 7 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രാക്ടിക്കല്‍ പരീക്ഷ
2018 ബാച്ച് ബി.വോക്. ജ്വല്ലറി ഡിസൈനിംഗ്, ജെമ്മോളജി നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടേയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ 29-ന് തുടങ്ങും.
പരീക്ഷ മാറ്റി
22-ന് നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എം.എല്‍.ഐ.എസ് സി. ഏപ്രില്‍ 2021 പരീക്ഷ 23-ന് ഉച്ചക്ക് 1.30 മുതല്‍ 4.30 വരെ നടക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.
ട്യൂഷന്‍ ഫീസ്
വിദൂരവിദ്യാഭ്യാസ വിഭാഗം 2019 പ്രവേശനം 3, 4 സെമസ്റ്റര്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ പിഴയോടെ ട്യൂഷന്‍ഫീസ് അടയ്ക്കാനുള്ള അവസരം 30 വരെ നീട്ടി. ഫോണ്‍ 0494 2407356, 2407494 (www.sdeuoc.ac.in)
എം.എഡ്. പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം
2021 അദ്ധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് 24 വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിച്ചവര്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് /ഗ്രേഡിന്റെ ശതമാനം നിര്‍ബന്ധമായും അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കണം. അപേക്ഷയില്‍ തെറ്റു തിരുത്തുന്നതിനും അവസരമുണ്ട്. ഫോണ്‍ : 0494 2407016, 7017