കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,285 പേര്‍ക്ക് വൈറസ്ബാധ വിദഗ്ധ പരിചരണത്തിലൂടെ 1,366 പേര്‍ക്ക് രോഗമുക്തി
ടി.പി.ആര് നിരക്ക് 13.38 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,216 പേര്
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 27
രോഗബാധിതരായി ചികിത്സയില്‍ 16,207 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 50,558 പേര്
മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടെങ്കിലും വൈറസ് ബാധയ്ക്കുള്ള സാധ്യത സജീവമായി നില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. വെള്ളിയാഴ്ച (2021 സെപ്തംബര്‍ 24) 1,285 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1,366 പേര് വിദഗ്ധ പരിചരണത്തിനു ശേഷം വൈറസ് വിമുക്തരായി. ഇതോടെ 5,25,336 പേര് ജില്ലയില്‍ കോവിഡ് വിമുക്തരായി. 13.38 ശതമാനമാണ് വെള്ളിയാഴ്ച ജില്ലയില്‍ രേഖപ്പെടുത്തിയ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.
രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്നതാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. രോഗബാധ സ്ഥിരീകരിച്ച 1,285 പേരില്‍ 1,216 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 27 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ 42 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 50,558 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
16,207 പേര് നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 740 പേര് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിലും 248 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും 97 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 110 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ 35 ലക്ഷത്തിലധികം ഡോസ് കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്തു
മലപ്പുറം ജില്ലയില്‍ ഇതിവരെ 35,01,510 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകള്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 26,38,273 പേര്‍ക്ക് ആദ്യ ഡോസും 8,63,232
പേര്‍ക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നല്‍കിയത്. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്സിന് വിതരണം ചെയ്യുന്നത്. വിവിധ കേന്ദ്രങ്ങളില്‍ പ്രതിരോധ വാക്സിന് വിതരണം പുരോഗമിക്കുകയാണ്.
ജില്ലയില്‍ തുടരുന്ന കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
വെള്ളിയാഴ്ച (2021 സെപ്തംബര്‍ 24) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 13
ആലങ്കോട് 05
ആലിപ്പറമ്പ് 32
അമരമ്പലം 11
ആനക്കയം 14
അങ്ങാടിപ്പുറം 24
അരീക്കോട് 14
ആതവനാട് 11
ഊരകം 04
ചാലിയാര്‍ 02
ചീക്കോട് 08
ചേലേമ്പ്ര 15
ചെറിയമുണ്ടം 06
ചെറുകാവ് 12
ചോക്കാട് 19
ചുങ്കത്തറ 13
എടക്കര 08
എടപ്പറ്റ 05
എടപ്പാള്‍ 17
എടരിക്കോട് 03
എടവണ്ണ 06
എടയൂര്‍ 17
ഏലംകുളം 08
ഇരിമ്പിളിയം 14
കാലടി 06
കാളികാവ് 31
കല്പകഞ്ചേരി 05
കണ്ണമംഗലം 12
കരുളായി 11
കരുവാരക്കുണ്ട് 19
കാവനൂര്‍ 08
കീഴാറ്റൂര്‍ 16
കീഴുപറമ്പ് 05
കോഡൂര്‍ 02
കൊണ്ടോട്ടി 25
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 19
കുറുവ 06
കുറ്റിപ്പുറം 15
കുഴിമണ്ണ 01
മക്കരപ്പറമ്പ് 04
മലപ്പുറം 35
മമ്പാട് 20
മംഗലം 07
മഞ്ചേരി 43
മങ്കട 06
മാറാക്കര 12
മാറഞ്ചേരി 38
മേലാറ്റൂര്‍ 11
മൂന്നിയൂര്‍ 05
മൂര്‍ക്കനാട് 06
മൂത്തേടം 01
മൊറയൂര്‍ 08
മുതുവല്ലൂര്‍ 06
നന്നമ്പ്ര 01
നന്നംമുക്ക് 09
നിലമ്പൂര്‍ 30
നിറമരുതൂര്‍ 04
ഒതുക്കുങ്ങല്‍ 06
ഒഴൂര്‍ 06
പള്ളിക്കല്‍ 06
പാണ്ടിക്കാട് 13
പരപ്പനങ്ങാടി 09
പറപ്പൂര് 09
പെരിന്തല്‍മണ്ണ 39
പെരുമണ്ണ ക്ലാരി 04
പെരുമ്പടപ്പ് 23
പെരുവള്ളൂര്‍ 12
പൊന്മള 11
പൊന്മുണ്ടം 01
പൊന്നാനി 28
പൂക്കോട്ടൂര്‍ 08
പോരൂര്‍ 17
പോത്തുകല്ല് 07
പുലാമന്തോള്‍ 07
പുളിക്കല്‍ 12
പുല്‍പ്പറ്റ 10
പുറത്തൂര്‍ 10
പുഴക്കാട്ടിരി 03
താനാളൂര്‍ 03
താനൂര്‍ 03
തലക്കാട് 15
തവനൂര്‍ 46
താഴേക്കോട് 12
തേഞ്ഞിപ്പലം 21
തെന്നല 03
തിരുനാവായ 06
തിരുവാലി 10
തൃക്കലങ്ങോട് 19
തൃപ്രങ്ങോട് 10
തുവ്വൂര്‍ 17
തിരൂര്‍ 10
തിരൂരങ്ങാടി 03
ഊര്‍ങ്ങാട്ടിരി 03
വളാഞ്ചേരി 16
വളവന്നൂര്‍ 03
വള്ളിക്കുന്ന് 08
വട്ടംകുളം 23
വാഴക്കാട് 08
വാഴയൂര്‍ 08
വഴിക്കടവ് 03
വെളിയങ്കോട് 20
വേങ്ങര 08
വെട്ടത്തൂര്‍ 12
വെട്ടം 02
വണ്ടൂര്‍ 47