ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം വ്യാഴാഴ്ച; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ തുറക്കുന്നതിലുള്ള തീരുമാനം വ്യാഴാഴ്ച ഉണ്ടാകും. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. നേരത്തെ ബാര്‍ തുറക്കുന്നതു സംബന്ധിച്ച ശുപാര്‍ശ എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ബാര്‍ ഉടമകളുടെ സംഘടനകളുടെ ആവശ്യപ്രകാരമാണ് മന്ത്രി ശുപാര്‍ശ ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യ പ്രകാരമാണ് ഇതു നല്‍കിയത്.

ബാറുകളില്‍ ഇരുന്നു മദ്യപിക്കുന്നതിന് നേരത്തെ തന്നെ സിപിഎം നേതൃത്വവും എല്‍ഡിഎഫ് സര്‍ക്കാരും അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കോവിഡ് വ്യാപനം രൂക്ഷമായി. ഇതോടെ ഇരുന്നു മദ്യപിക്കാനുള്ള അനുമതി തല്‍ക്കാലം വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമാവുമ്പോള്‍ ബാറുകള്‍ തുറക്കുന്നതില്‍ ആശങ്കയുണ്ട്. തുറക്കാന്‍ തീരുമാനിച്ചാല്‍ കൗണ്ടര്‍ വഴി വില്‍പന നിര്‍ത്തലാക്കും. ക്ലബുകളിലും ഇരുന്നു മദ്യം കഴിക്കാന്‍ അവസരം നല്‍കും. അവിടെയും കൗണ്ടര്‍ വില്‍പന നിര്‍ത്തലാക്കും