കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വി.എം സുധീരൻ രാജിവച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​ നി​ന്നും കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ വി.​എം. സു​ധീ​ര​ൻ രാ​ജി​വ​ച്ചു. പു​തി​യ നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് സു​ധീ​ര​ൻ രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സു​ധീ​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന് രാ​ജി​ക്കത്ത് കൈ​മാ​റി​യ​ത്.

രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി നോ​ക്കു​കു​ത്തി​യാ​യെ​ന്നും സു​ധീ​ര​ൻ പരാതി ഉ​ന്ന​യി​ച്ചു. പാ​ർ​ട്ടി​യി​ൽ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല. കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താനു​മാ​യി കൂ​ടി​യാ​ലോ​ച​ന ഉ​ണ്ടാ​യി​ല്ല. പു​തി​യ നേ​തൃ​ത്വം വ​ന്ന ​ശേ​ഷം തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും സു​ധീരൻ പരാതി ഉന്നയിച്ചു.