Fincat

പൊതുമേഖലയുടെ ആസ്തികൾ കേന്ദ്ര സർക്കാർ വിറ്റുതുലക്കുന്നു. കൃഷ്ണൻകോട്ടുമല

മലപ്പുറം : ജനകോടികളുടെ നികുതി പണംകൊണ്ട് സ്വതന്ത്രാനന്തര ഇന്ത്യയിൽ കെട്ടിപ്പൊക്കിയ പൊതുമേഖലാസ്ഥാപനങ്ങൾ കേന്ദ്ര ബി.ജെ.പി സർക്കാർ സ്വകാര്യ കുത്തക കോർപ്പറേറ്റുകൾക്ക് വിറ്റുതുലക്കുകയാണെന്ന് കേരള നിർമ്മാണ തൊഴിലാളി യൂണിയൻ എച്ച്.എം.എസ് സംസ്ഥാന പ്രസിഡണ്ട് കൃഷ്ൺകോട്ടുമല പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളുടെ ആസ്തി വിൽപ്പനക്കെതിരെ ട്രേഡ് യൂണിയനുകളുടെ  സംയുക്ത സമിതി ദേശീയതലത്തിൽ ഒക്‌ടോബർ ഏഴിന് നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്യുകയായിരുന്നു അദേഹം.

1 st paragraph


എസ്.ടി.യു ജില്ലാ പ്രസിഡണ്ട് വി.എ.കെ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശശികുമാർ, സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കറിയ, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി വല്ലാചിറ മജീദ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.വേലായുധൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈ.പ്രസിഡണ്ട് പി.സുബ്രഹ്‌മണ്യൻ, എച്ച്.എം.എസ് ജില്ലാ സെക്രട്ടറി പി.അബ്ദുൾ ഗഫൂർ, യു.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എം. മുഹമ്മദലി,  സേവ പ്രസിഡണ്ട് ഫാതിമ, എന്നിവർ പ്രസംഗിച്ചു. ധർണ്ണക്ക് മുമ്പ്‌നടന്ന പ്രകടനത്തിന് വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഇ.വി മോഹനൻ, കെ.പി ബാലകൃഷ്ണൻ, പി. വേലായുധൻ, യു.അഹമ്മദ് കോയ, അഷറഫ് തച്ചറപടിക്കൽ, എം.ബി രാധാകൃഷ്ണൻ, വിനോദ് പള്ളിക്കര, ബഷീർ പറപ്പൂർ, കെ.നാസറലി, കെ.കെ നാരായണൻകുട്ടി, എം.കുട്ടൻ, പി.ശ്രീജിത്ത്, എം.പി ജയശ്രീ, പി.ശ്രീമതി എന്നിവർ നേതൃത്വം നൽകി

2nd paragraph