തിരുന്നാവായ ടൂറിസം പ്രോജക്റ്റ് നടപ്പാക്കാണം റീ എക്കോ

തിരുന്നാവായ: തീർതാടനം, പൈതൃകം, ചരിത്രം, സാംസ്കാരികം പ്രകൃതി തുടങ്ങിയ ഒരു പോലെ ആസ്വദിക്കാൻ കഴിയുന്ന തിരുന്നാവായയുടെ ടൂറിസം പ്രൊജക്റ്റുകൾ ഉടൻ ഏകീകരിച്ച് നടപ്പാക്കണം എന്ന് റി എക്കൗ മുപ്പതാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ,സ്വകാര്യ ഏജൻസികൾ തയ്യാറാക്കി പത്തോളം വരുന്ന പ്രോജക്ട്ടുകൾ വിവിധ വകുപ്പുകളിൽ കെട്ടികിടക്കുകയാണ്.ഇത് ഏകീകരിച്ച് പദ്ധതികൾ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു 2022 ഏപ്രിൽ 30 വരെ നീളുന്ന ആഘോഷ പരിപാടികൾ മുളക്കൽ മുഹമ്മദലി ഉത്ഘാടനം ചെയ്തു.


റി എക്കൗ പ്രസിഡൻ്റ് സി കിളർ അദ്യക്ഷത വഹിച്ചു. പിന്നിട്ട മുപ്പത് വർഷങ്ങൾ എന്ന വിഷയം ചിറക്കൽ ഉമ്മർ അവതരിപ്പിച്ചു. മേനുട്ടി പൊയിലിശ്ശേരി ‘സൽമാൻ പല്ലാർ’ സതിഷൻ കളിച്ചാത്ത്ഇ പി സലീം കെ വി ഇല്യാസ്എം പി.മണികണOൻ സി കെ നവാസ് വഹിദ് പല്ലാർ
സി വി സുലൈമാൻ ഫസലു പാമ്പലത്ത് വി കെ സിദ്ധിഖ് തുടങ്ങിയവർ പ്രസംഗിച്ചു.’