അമിതമായി വലയില്‍ കുടുങ്ങിയ മത്സ്യം നിറച്ച് മടങ്ങുന്നതിനിടെ ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞു; മൂന്ന് പേരെ കാണാതായി
പൊന്നാനി: മത്സ്യം കൂടുതല്‍ വലയില്‍ കുടുങ്ങി മത്സ്യം നിറച്ച വള്ളവുമായി തിരിക്കുന്നതിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. നാല് പേരുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബര്‍ വള്ളം നടുക്കടലില്‍ മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി.ഒരാളെ രക്ഷപ്പെടുത്തി.പൊന്നാനി മുക്കാടി സ്വദേശിയും വള്ളത്തിന്റെ ഉടമസ്ഥനുമായ കുഞ്ഞിമരക്കാരിയനകത്ത് ബീരാന്‍(55)ജീവനക്കാരായ മുക്കാടി സ്വദേശി ചന്ദനക്കാരന്റെ ഹൗസില്‍ ഇബ്രാഹിം(40) പൊന്നാനി എംഇഎസ് കോളേജിന് സമീപം താമസിക്കുന്ന പുത്തന്‍പുരയില്‍ മുഹമ്മദലി(55) എന്നിവരെയാണ് കാണാതായത്.
മുക്കാടി സ്വദേശിയായ പറമ്പില്‍ ഹൗസില്‍ ഹംസക്കുട്ടി(50)നെ അവശനിലയില്‍ ബേപ്പൂരിലെ ബോട്ട് തൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു.ഇയാളെ കോസ്റ്റല്‍ പോലീസെത്തി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ചയാണ് മുക്കാടി സ്വദേശികളായ നാല് പേര്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.മന്ദലാംകുന്ന് നിന്ന് 20 കിലോമീറ്റര്‍ മാറി മത്സ്യം കൂടുതല്‍ വലയില്‍ കുടുങ്ങിയതാണ് അപകട കാരണമെന്നാണ് വിവരം.പൊന്നാനി കോസ്റ്റല്‍ പോലീസും ഫിഷറിസ് വകുപ്പും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
കോസ്റ്റ്ഗാര്‍ഡിന്റെയും,നേവിയുടെയും സഹായത്തോടെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു