പണിമുടക്ക് രണ്ടാം ദിവസം സി എസ് ബി ബാങ്ക് പ്രവര്‍ത്തനം മുടങ്ങി

മലപ്പുറം: ജനകീയ ബാങ്കിംഗ് നിലനിര്‍ത്തണമെന്നും, ജീവനക്കാരുടെ ഡിമാന്റുകള്‍ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് സിഎസ് ബി ജീവനക്കാരുടെ ത്രിദിന പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നലെയും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി.കരാര്‍ ജീവനക്കാരെ ഉപയോഗിച്ച് ബാങ്ക് തുറക്കാനുള്ള ശ്രമം സമര സഹായസമിതി പ്രവര്‍ത്തകര്‍ പലയിടത്തും തടഞ്ഞു.പണിമുടക്കിയവരും സമര സഹായസമിതി പ്രവര്‍ത്തകരും വിവിധ ശാഖകള്‍ക്ക് മുമ്പില്‍ ധര്‍ണ്ണ നടത്തി.മലപ്പുറത്ത് സി പി എം ഏരിയാ സെക്രട്ടരി കെ .മജ്‌നു ഉല്‍ഘാടനം ചെയ്തു.

സിഎസ് ബി ജീവനക്കാരുടെ ത്രിദിന പണിമുടക്കിന്റെ രണ്ടാം ദിവസത്തെ സമരം സി പി എം ഏരിയാ സെക്രട്ടരി കെ .മജ്‌നു ഉല്‍ഘാടനം ചെയ്യുന്നു

എസ് ടി യു അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി.ജി.കണ്ണന്‍ അദ്ധ്യക്ഷനായി.വിവിധ സംഘടനാ നേതാക്കളായ കെ. സുന്ദരരാജന്‍,
ബിഗേഷ് ഉണ്ണിയന്‍, വി.വിജിത്, മുന്‍ മുനിസിപ്പല്‍ ചെയര്‍പെര്‍സണ്‍ സി എച്ച് ജമീല, എ കെ വേലായുധന്‍,
സി എച്ച് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.എ.അഹമ്മദ് സ്വാഗതവും സി എച്ച് ഉമ്മര്‍ നന്ദിയും പറഞ്ഞു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നാളെ ഗ്രാമീണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കിലെയും ഉള്‍പ്പെടെ കേരളത്തിലെ മുഴുവന്‍ ഇതര ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ഐക്യദാര്‍ഢ്യ പണിമുടക്കം നടന്നത്.