പ്ലസ് വൺ സീറ്റുകളുടെ കുറവ്,എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ നടത്തി

താനൂർ : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽ
പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ജില്ലാ കമ്മറ്റിയുടെ ആഹോനപ്രകാരം താനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ താനൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു, എസ്ഡിപിഐ ജില്ലാ സെക്രട്ടറി അഡ്വ : കെ സി നസീർ ഉത്ഘാടനം ചെയ്തു, തെക്കൻ ജില്ലകളിൽ ഫുൾ സി പ്ലസും,ഡി പ്ലസും കിട്ടിയ വിദ്യാർത്ഥികൾക്ക് വരെ തുടർ പഠന സൗകര്യം ലഭിക്കുമ്പോൾ മലപ്പുറം ജില്ലയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾ പടിക്ക് പുറത്താണ്,


മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഹൈ സ്കൂളുകളെല്ലാം ഹയർ സെക്കണ്ടറി സ്കൂളുകളാക്കി ഉയർത്തിയും, ആവശ്യമായ സ്ഥലങ്ങളില്ലെല്ലാം കൂടുതൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് അദ്യേഹം ഉത്ഘാടന പ്രസംഗത്തിലൂടെ അധികാരികളോട് ആവശ്യപെട്ടു, മുനിസിപ്പൽ പ്രസിഡന്റ് എൻ പി അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു, ജില്ലാ കമ്മറ്റി അംഗം കെ പി ഒ റഹ്മത്തുള്ള,

മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള,ടി വി ഉമ്മർകോയ,ബി പി ഷെഫീഖ്, പോപുലർ ഫ്രണ്ട് താനൂർ ഏരിയ പ്രസിഡന്റ് സി പി ഗഫൂർ ,നാഷണൽ വിമൻസ് ഫ്രണ്ട് പ്രതിനിധി അസ്മ ഉസ്മാൻ, ഇ കെ ഫൈസൽ,കാംപസ് ഫ്രണ്ട് ഏരിയ കമ്മറ്റി അംഗം ഫവാസ് ഒഴൂർ എന്നിവർ സംസാരിച്ചു മുനിസിപ്പൽ സെക്രട്ടറി ടി പി റാഫി സ്വാഗതവും ട്രഷറർ കെ എം ഷാഫി നന്ദിയും പറഞ്ഞു.