തിരൂർ ബോയ്സ് സ്ക്കൂൾ വികസനം: കോൺടൂർ സർവേ റിപ്പോർട്ട് സമർപ്പിച്ചു.
മഹത്തായ പാരമ്പര്യമുള്ള ഒട്ടേറെ പ്രഗത്ഭരെ സംഭാവന ചെയ്ത പ്രമുഖ വിദ്യാലയമാണ് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ. പൊതു പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്ക്കൂൾ നവീകരണ പദ്ധതി പ്രവർത്തനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ടോട്ടൽ സ്റ്റേഷൻ കോൺഡൂർ സർവേ റിപ്പോർട്ട് സമർപ്പണം സ്ക്കൂൾ ലൈബ്രറി ഹാളിൽ ചെറുതും പ്രൗഢഗംഭീരവുമായ ചടങ്ങിൽ 29 ഒക്ടോബർ 2021 ന് വൈകീട്ട് 3 മണിക്ക് നടന്നു. സ്ക്കൂൾ ഹെഡ്മാസ്റ്റർ എൻ. അബ്ദുൽ അസീസ് മാസ്റ്റർ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ചേർന്ന് ടോട്ടൽ സ്റ്റേഷൻ സർവ്വേ റിപ്പോർട്ട് തിരൂർ പോളിടെക്നിക്ക് അധ്യാപക പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളിൽ നിന്ന് ഏറ്റുവാങ്ങി.
സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്കിൻ്റെ ഇൻസ്റ്റിറ്റ്യൂഷണൽ സോഷ്യൽ റെസ്പോൺസിബിലിറ്റി സംരംഭമായ ലീഡ്സ് സെൻ്റർ ഫോർ ലോക്കൽ എംപവർമെൻ്റ് ആൻറ് സോഷ്യൽ ഡവലപ്മെൻ്റ് നേതൃത്വത്തിൽ 1990 സിവിൽ എഞ്ചിനീയറിംഗ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സ്റ്റാർട്ടപ്പ് കൂട്ടായ്മയായ “സീ ടൂ ഇൻഫ്രാസ്ട്രച്ചർ” ഡയക്ടർമാരായ പിഐ മുജീബ് റഹിമാൻ, പി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയത്. ചടങ്ങിൽ ലീഡ്സ് പ്രൊജക്ട് എഞ്ചിനീയർ അൻവർ എസ് പദ്ധതി വിശദീകരണം നടത്തി. അബ്ബാസ് കുന്നത്ത്, മുംതാസ് എം, പിടിഎ പ്രതിനിധികളായ വിനോദ് കുമാർ, പി ഗംഗാധരൻ, ഷിജി വി എൻ, എന്നിവർ സംസാരിച്ചു. ലീഡ്സ് കോർഡിനേറ്റർ ഹാഷിം എഎസ്, പോളിടെക്നിക്ക് അധ്യാപകരായ എൻ സൈഫുന്നിസ, പിഎസ് നസീമ, പത്മനാഭൻ പള്ളിയേരി, ശ്രീകാന്ത് വി, എന്നിവർ സംബന്ധിച്ചു. സ്ക്കൂൾ സ്റ്റാഫ് സെക്രട്ടറി പി സുരേന്ദ്രൻ സ്വാഗതവും, നൗഫൽ മേച്ചേരി നന്ദിയും പറഞ്ഞു. സാങ്കേതിക മേഖലയിൽ സാധ്യമായ സഹായങ്ങൾ നൽകാൻ തിരൂർ പോളിടെക്നിക്ക് പ്രതിജ്ഞാ ബദ്ധമാണെന്ന് പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി അറിയിച്ചു.
പൂർവ്വ വിദ്യാർത്ഥി യും മുൻ അധ്യാപകനുമായ ഡോ. അൻവർ അമീൻ ചേലാട്ട്, പോളിടെക്നിക്ക് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സഹകരിച്ച് തിരൂർ ബോയ്സ് ഹൈസ്ക്കൂളിൽ ,ഇംഗ്ലീഷ് ലൈബ്രറി, മദേഴ്സ് ലൈബ്രറി എന്നിവ ഒരുക്കിയത് ലീഡ്സ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ശാക്തീകരണങ്ങളുടെ ഭാഗമായാണെന്ന് ചെയർമാൻ കെ കുട്ടി അഹമ്മദ് കുട്ടി അറിയിച്ചു.