വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി : വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയുംചെയ്ത കേസിൽ ചെട്ടിപ്പടി വാകയിൽ ഷിനോജി (43)നെ പരപ്പനങ്ങാടി പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അമ്മ സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 19-ന് പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു.

സി.ഐ. ഹണി കെ. ദാസ് കൂട്ടുമൂച്ചിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരപ്പനങ്ങാടി അഡി. എസ്.ഐ. സുരേഷ്‌കുമാർ, പോലീസുകാരായ ആൽബിൻ, ജിനേഷ്, ഷമ്മാസ്, ഫൈസൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.